Kerala

സംസ്ഥാനത്തെ ക്വാറികളും ക്രഷറുകളും ഇന്ന് മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്; കരിങ്കൽ ഉൽപന്നങ്ങളുടെ വില വർദ്ധനവിന് ഇടയാക്കുന്ന സർക്കാറിന്റെ പുതിയ നിയമ ഭേദഗതി പിൻവലിക്കണമെന്ന് ആവശ്യം

കൊച്ചി; സംസ്ഥാനത്തെ ക്വാറികളും ക്രഷറുകളും ഇന്നു മുതൽ അനിശ്ചിത കാലത്തേക്ക് പണിമുടക്കും. കരിങ്കൽ ഉൽപന്നങ്ങളുടെ വില വർദ്ധനവിന് ഇടയാക്കുന്ന സർക്കാറിന്റെ പുതിയ നിയമ ഭേദഗതി പിൻവലിക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് ഓൾ കേരള ക്വാറി ആൻഡ് ക്രഷർ കോഡിനേഷൻ കമ്മിറ്റി സമരം പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ 630 ക്വാറികളും 1100 ക്രഷറുകളും സമരത്തിൽ പങ്കെടുക്കും.

സർക്കാറിന്റെ പുതിയ നിയമ ഭേദഗതി പിൻവലിക്കുക, ദൂരപരിധി കേസിൽ സർക്കാർ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്. ക്വാറി- ക്രഷർ ഉൽപ്പന്നങ്ങളുടെ വിലയിൽ ഇരട്ടിയിൽ അധികം വില വർധിക്കാൻ സാഹചര്യമുള്ള വിധത്തിൽ കഴിഞ്ഞ മാർച്ച് 31ന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ ​ഗസറ്റ് വിജ്ഞാപനമാണ് പ്രതിസന്ധിക്കു കാരണം. ആലോചനയോ ചർച്ചയോ കൂടാതെ സർക്കാർ ഏകപക്ഷീയമായി നടപ്പാക്കിയ പുതിയ നിയമങ്ങൾ അം​ഗീകരിക്കാനാകില്ല എന്നു പ്രഖ്യാപിച്ചാണ് പ്രതിഷേധം.

ഏപ്രിൽ ഒന്നു മുതൽ സർക്കാർ കരിങ്കൽ ഉൽപ്പന്നങ്ങൾക്ക് റോയൽറ്റി, ലൈസൻസ് ഫീസ്, ഡീലേഴ്സ് ലൈസൻസ് ഫീസ് എന്നിവ ഭീമമായ അളവിൽ ഉയർത്തിയിട്ടുണ്ട്. പിന്നാലെ നിർമ്മാണ സാമഗ്രികളുടെ വിലയും വർധിച്ചു. കരിങ്കല്ല്, മിറ്റിൽ, പാറപ്പൊടി, എം-സാന്റ്, ഹോളോബ്രിക്ക് തുടങ്ങിയ നിർമ്മാണ സാമഗ്രികൾക്ക് 50 മുതൽ 100 ശതമാനം വരെയാണ് ഈ മാസം വില വർധിച്ചത്. ക്വാറിയും ക്രഷറുകളും അടച്ചിടുന്ന നിർമാണ മേഖലയെ സാരമായി ബാധിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top