Kerala

‘പ്രധാനമന്ത്രിയുമായി വേദി പങ്കിട്ടതിൽ അഭിമാനം’; നവ്യനായർ

കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ബിജെപി സംഘടിപ്പിച്ച യുവം പരിപാടിയില്‍ പങ്കെടുത്തതില്‍ പ്രതികരണവുമായി നവ്യ നായര്‍. പ്രധാനമന്ത്രി മോദിയുമായി വേദി പങ്കിട്ടതില്‍ അഭിമാനമുണ്ടെന്നാണ് നവ്യാ നായര്‍ പ്രതികരിച്ചത്. താരം ത​ന്റെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റിലൂടെയായിരുന്നു പ്രതികരണം അറിയിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെ വലിയ വിമർശനങ്ങളായിരുന്നു യുവം പരിപാടിയിൽ പങ്കെടുത്തതിൽ നവ്യക്കെതിരെ ഉയർന്നത്. അതിന് മറുപടിയായാണ് താരത്തി​ന്റെ പരസ്യ പ്രതികരണം.

യുവം പരിപാടിയുടെ വേദിയില്‍ നവ്യയുടെ നൃത്ത സന്ധ്യ അരങ്ങേറിയിരുന്നു. പ്രധാനമന്ത്രി വേദിയിലെത്തുന്നതിന് മുന്നോടിയായിരുന്നു നവ്യ നായരുടെ നൃത്തം. നവ്യ നായര്‍ക്കൊപ്പം സിനിമാ മേഖലയില്‍ നിന്നും സുരേഷ് ഗോപി, ഉണ്ണി മുകുന്ദന്‍, അപര്‍ണ ബാലമുരളി, ഗായകരായ വിജയ് യേശുദാസ്, ഹരിശങ്കര്‍, സ്റ്റീഫന്‍ ദേവസി തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top