Kerala

ലഹരിമരുന്ന് പാർട്ടി; എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

ആലപ്പുഴ: റിസോർട്ടിൽ വിവാഹത്തോടനുബന്ധിച്ച് നടന്ന പാർട്ടിയിൽ എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ. എറണാകുളം മരട് കൂടാരപ്പള്ളിൽ ഷാരോണി (27) നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അരൂർ പൊലീസും ചേർന്ന് പിടികൂടിയത്.

ഇയാളുടെ പക്കൽ നിന്നും ഒരു​ഗ്രാം എംഡിഎംഎ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. അരൂർ ശ്മശാനം റോഡിന് സമീപത്തെ റിസോർട്ടിൽ കഴിഞ്ഞ ദിവസമാണ് കല്യാണ പാർട്ടി നടന്നത്. പാർട്ടിയിൽ നിരവധി പേർ ലഹരി ഉപയോഗിച്ചതായി പൊലീസ് സംശയിക്കുന്നുണ്ട്.

ഇവരുടെ വിശദവിവരങ്ങൾ പൊലീസ് ശേഖരിച്ചുവരുകയാണ്. യുവതികളടക്കം പാർട്ടിയിൽ പങ്കെടുത്തിരുന്നുവെന്നാണ് സൂചന. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top