പട്ടിണിയാണേലും മലയാളി പൊളിയാ പുതുവര്‍ഷത്തില്‍ കുടിച്ചു തീര്‍ത്തത് റെക്കോഡ് വിലയ്ക്ക്. എത്ര കടത്തിലായാലും കുടിക്കാനാണെങ്കില്‍ മലയാളിയുടെ കയ്യില്‍ പണമുണ്ടാകും എന്നതിന്റെ തെളിവാണ് ഇന്നലെ മലയാളി കുടിച്ചു തീര്‍ത്ത മദ്യത്തിന്റെ കണക്ക്. 82.26 കോടി രൂപയ്ക്കാണ് ഇന്നലെ മാത്രം മലയാളി മദ്യം വാങ്ങിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 12 കോടിയുടെ അധിക വില്‍പ്പനയാണ് ഇത്തവണ നടന്നത്. തിരുവനന്തപുരം പവര്‍ ഹൗസ് ഔട്ട്ലറ്റിലാണ് ഏറ്റവുമധികം വില്‍പ്പന നടന്നത്. ഒരു കോടി ആറ് ലക്ഷം രൂപയുടെ കച്ചവടമാണ് ഇവിടെ നടന്നത്.

അതേസമയം ക്രിസ്മസ് തലേന്നും മദ്യവില്‍പ്പനയില്‍ കേരളം റെക്കോര്‍ഡ് ഭേദിച്ചിരുന്നു. 65.88 കോടി രൂപയുടെ മദ്യമാണ് ഒറ്റ ദിവസം വിറ്റത്. കഴിഞ്ഞ വര്‍ഷം അത് 55 കോടി രൂപയായിരുന്നു. ഓരോ വര്‍ഷം കൂടും തോറും മദ്യവില്‍പ്പന ശാലകളും കുടിക്കാന്‍ വേണ്ട കൃത്യമായ സൗകര്യങ്ങളും ലഭിക്കുന്നതാണ് ഇത്രയധികം വരുമാനം മദ്യത്തില്‍ നിന്ന് ലഭിക്കാന്‍ കാരണം. കൂടാതെ സര്‍ക്കാര്‍ ഏറ്റവുമധികം ടാക്സ് ഈടാക്കുന്നതും മദ്യത്തില്‍ നിന്നാണ്.

