മാവേലിക്കര: ബിജെപി ന്യൂനപക്ഷ മോര്‍ച്ച നേതാവുള്‍പ്പെടെ സിപിഐഎമ്മില്‍ ചേര്‍ന്നു. ബിജെപി ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ബിജു ജോണ്‍ ഫിലിപ്പ്, ബിജെപി തെക്കേക്കര പഞ്ചായത്ത് കമ്മിറ്റി മുന്‍പ്രസിഡന്റ് അനില്‍ പള്ളിയാവട്ടം എന്നിവരും കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന വര്‍ഗീസ് സാമുവേല്‍ പല്ലാരിമംഗലവും സിപിഐഎമ്മില്‍ ചേര്‍ന്നു.

സിപിഐഎം തെക്കേക്കര പടിഞ്ഞാറ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂവര്‍ക്കും സ്വീകരണം നല്‍കി. ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ ജി ഹരിശങ്കറും ഏരിയ സെക്രട്ടറി കെ മധുസൂദനനും ചേര്‍ന്ന് രക്തഹാരമണിയിച്ച് പാര്‍ട്ടി പതാക നല്‍കി മൂവരെയും സ്വീകരിച്ചു. ബിജെപി സര്‍ക്കാരിന്റെ വര്‍ഗീയ നയങ്ങളിലും കര്‍ഷക വിരുദ്ധ നയങ്ങളിലും വിലക്കയറ്റമടക്കമുള്ള വിഷയങ്ങളിലും പ്രതിഷേധിച്ചാണ് രാജിയെന്ന് ബിജു ജോണ്‍ ഫിലിപ്പും അനില്‍ പള്ളിയാവട്ടവും പറഞ്ഞു.

