തമിഴ്‌നാട് ശ്രീവില്ലിപുത്തൂരിന് സമീപം പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം. അഞ്ചുപേര്‍ മരിച്ചു. പത്തുപേര്‍ക്ക്പരുക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നൂറിലേറെപ്പേര്‍ ജോലി ചെയ്യുന്ന പടക്കനിര്‍മാണ ശാലയാണിത്. ഇന്ന് ഉച്ചയോടുകൂടിയാണ് സ്‌ഫോടനം നടന്നത്. ഇനിയും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നത്. മരണപ്പെട്ടവരില്‍ എത്ര സ്ത്രീകളുണ്ടെന്നും പേരും കൂടുതല്‍ വിവരങ്ങളും ലഭ്യമായിട്ടില്ല. സ്‌ഫോടനം ഉണ്ടായതിന്റെ കാരണങ്ങള്‍ മനസ്സിലായിട്ടില്ലെന്നു. ഉത്സവത്തിനു വേണ്ടി പടക്ക നിര്‍മ്മാണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നുവെന്നുമാണ് പുറത്തു വരുന്ന വിവരം. അപകടത്തില്‍ പടക്ക നിര്‍മാണ ശാലയുടെ ഉടമയും ഗുരുതമായ പരിക്കളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്.


