Kerala

മദ്യ നയം പ്രഖ്യാപിക്കാതെ സർക്കാർ, അസാധാരണ നടപടി

തിരുവനന്തപുരം: പുതിയ സാമ്പത്തിക വർഷം ആരംഭിച്ച് മൂന്നു മാസം പിന്നിട്ടിട്ടും മദ്യ നയം പ്രഖ്യാപിക്കാതെ സർക്കാർ. ചർച്ചകള്‍ പൂർത്തിയായെന്നും ധനവകുപ്പ് അനുമതി ലഭിച്ചില്ലെന്നുമാണ് വിശദീകരണം.

ബാർ ലൈസൻസ് ഫീസ് കൂട്ടുന്നതിലും പുതിയ പബ്ബുകള്‍ ആരംഭിക്കുന്നതിലും ബാർ ഉടമകളുടെ സമ്മർദ്ദമാണ് നയത്തിന്‍റെ അന്തിമ തീരുമാനം വൈകാൻ കാരണമെന്നാണ് സൂചന.

ഏപ്രിൽ ഒന്നു മുതലാണ് സംസ്ഥാനത്ത് പുതിയ മദ്യ നയം നിലവിൽ വരേണ്ടത്. നയപരമായ മാറ്റങ്ങളിൽ മുന്നണിയിലും ഉദ്യോഗസ്ഥതലത്തിലും തീരുമാനമെടുക്കേണ്ട സാഹചര്യങ്ങളിൽ മാത്രമാണ് നയം പ്രഖ്യാപിക്കാൻ കാലതാമാസം ഉണ്ടാകാറുള്ളത്.

പക്ഷെ മൂന്നു മാസത്തോളെ വൈകുന്നത് അസാധാരണമാണ്. ബാർ ലൈസൻസ് ഫീസ് കൂട്ടാനും സ്പരിറ്റ് ഉൽപ്പാദനം സംസ്ഥാനത്ത് ആരംഭിക്കാനും കള്ള് വ്യവസായം പ്രോത്സിപ്പിക്കാനുമുള്ള തീരുമാനങ്ങളാണ് നയത്തിലെ പ്രധാന ശുപാർശകള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top