Education

പ്ലസ് വൺ പ്രവേശനം: കോട്ടയത്ത് 5626 സീറ്റുകളിൽ കുട്ടികളില്ല

കോട്ടയം ∙ ജില്ലയിൽ 5626 പ്ലസ് വൺ സീറ്റുകൾ മിച്ചം. വിദ്യാർഥികളുടെ കുറവു കാരണം വിവിധ ഗവ. ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്നായി 4 ബാച്ചുകൾ വടക്കൻ ജില്ലകളിലേക്ക് മാറ്റി.

ബാച്ചുകളിൽ കുറവ് വരുത്തിയതിനാൽ ചില അധ്യാപകർക്കും സ്ഥലംമാറ്റം ഉണ്ടാകും. കഴിഞ്ഞ വർഷം ജില്ലയിൽ പ്ലസ് വൺ കോഴ്സിന് 5400 സീറ്റുകൾ ഒഴിവ് വന്നിരുന്നു. ജില്ലയിൽ ഇത്തവണ ആകെ 21,958 സീറ്റുകളാണ് ഉണ്ടായിരുന്നത്. സയൻസിനാണ് ഏറ്റവും കൂടുതൽ – 13,836. ഇതിൽ 3148 സീറ്റുകളിൽ ആരും പ്രവേശനം നേടിയിട്ടില്ല.ഹ്യുമാനിറ്റീസിന് 1042 സീറ്റുകളാണു ബാക്കിയായത്.

കൊമേഴ്സിന് ആകെയുള്ള 4686 സീറ്റുകളിൽ 1436 സീറ്റുകൾ ബാക്കിയായി. വ്യാഴം ഉച്ച വരെയുള്ള പ്രവേശനം അടിസ്ഥാനമാക്കിയുള്ള ഔദ്യോഗിക കണക്കാണിത്. ഇത്തവണ 18,905 പേരാണു ജില്ലയിൽനിന്ന് ഉപരിപഠനത്തിന് അർഹത നേടിയത്. ജില്ലയിൽ 134 ഹയർ സെക്കൻഡറി സ്കൂളുകളാണുള്ളത്.

സയൻസിന് 10 വിഷയങ്ങളിലായി 9 കോംബിനേഷനും കൊമേഴ്സിൽ 9 വിഷയങ്ങളിലായി 4 കോംബിനേഷനും ഹ്യുമാനിറ്റീസിന് 26 വിഷയങ്ങളിലായി 32 കോംബിനേഷനും ലഭിക്കുമെന്നും അധികൃതർ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top