Kerala

മദ്യലഹരിയില്‍ യുവാക്കള്‍ യാത്രക്കാരായ സ്ത്രീകളെ ശല്യംചെയ്തതിനെത്തുടര്‍ന്ന് ബസ് പോലീസ് സ്റ്റേഷനില്‍ എത്തിച്ച് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍

പാറശ്ശാല: മദ്യലഹരിയില്‍ യുവാക്കള്‍ യാത്രക്കാരായ സ്ത്രീകളെ ശല്യംചെയ്തതിനെത്തുടര്‍ന്ന് ബസ് പോലീസ് സ്റ്റേഷനില്‍ എത്തിച്ച് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ പ്രതികളെ പോലീസിനു കൈമാറി. രാത്രി പത്തരയോടുകൂടി പാറശ്ശാല പോലീസ് സ്റ്റേഷനിലേക്കാണ് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ബസുമായി എത്തിയത്.

നാഗര്‍കോവിലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുകയായിരുന്ന ബസിലാണ് യുവാക്കള്‍ യാത്രക്കാരികളെ ശല്യംചെയ്തത്. മദ്യലഹരിയിലായിരുന്ന യുവാക്കള്‍ ബസില്‍ കയറിയതു മുതല്‍ തന്നെ ശല്യംചെയ്യുകയായിരുന്നു. കുഴിത്തുറയ്ക്കു സമീപത്തുവെച്ച് യുവാക്കള്‍ യാത്രക്കാരികളായ സ്ത്രീകളെ കടന്നുപിടിച്ചതോടെ മറ്റു യാത്രക്കാര്‍ യുവാക്കള്‍ക്കു നേരേ തിരിഞ്ഞെങ്കിലും യുവാക്കള്‍ യാത്രക്കാരെ അസഭ്യം വിളിച്ച് വീണ്ടും യാത്രക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചു.

 

മദ്യലഹരിയിലായിരുന്ന യുവാക്കള്‍ അക്രമാസക്തരായതിനെത്തുടര്‍ന്നാണ് ഡ്രൈവര്‍ ബസ് പാറശ്ശാല പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചത്. രാത്രി അസമയത്ത് കെ.എസ്.ആര്‍.ടി.സി ബസ് പോലീസ് സ്റ്റേഷനിലേക്കു പോകുന്നതുകണ്ട് റോഡരികിലുണ്ടായിരുന്ന നാട്ടുകാരും എത്തി. യുവാക്കളെ പാറശ്ശാല പോലീസിനു കൈമാറിയ ശേഷം ബസ് സര്‍വീസ് തുടര്‍ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top