Kerala

മോഷ്ടിക്കാൻ കടയിൽ കയറിയ കള്ളൻ കഞ്ചാവടിച്ച് പൂക്കുറ്റിയായി കടയ്ക്കകത്ത് വീണു

ലഹരി ഉപയോഗിച്ച് മോഷ്ടിക്കാന്‍ കയറിയ ആള്‍ കടയില്‍ കുടുങ്ങി. കുഴഞ്ഞുപോയ ഇയാളെ കടയുടെ പുറത്തെത്തിക്കാനാകാതെ കൂടെയുണ്ടായിരുന്ന മോഷ്ടാക്കള്‍ രക്ഷപ്പെടുകയും ചെയ്തു. രാവിലെ കടയുടമ വന്നപ്പോഴാണ് പാതിമയക്കത്തില്‍ കിടക്കുന്ന മോഷ്ടാവിനെ കണ്ടത്. പഴൂക്കരയിലെ സീസ് ഫര്‍ണിച്ചര്‍ എന്ന രാത്രി മോഷണശ്രമം നടന്നത്.

അസം മിലന്‍പുര്‍ സ്വദേശിയായ പ്രസാദ് അലോക് (39) ആണ് പിടിയിലായത്. കടയുടെ വാതില്‍ കുത്തിത്തുറന്ന് മൂന്ന് മോഷ്ടാക്കള്‍ അകത്തുകടന്നെങ്കിലും ഇയാൾ കുഴഞ്ഞുവീഴുകയായിരുന്നു. കഞ്ചാവ് പോലുള്ള മയക്കുമരുന്ന് ഉപയോഗിച്ചാണ് ഇയാള്‍ മോഷണത്തിനെത്തിയത്.ഇയാളെ പുറത്തുകടത്താന്‍ കഴിഞ്ഞില്ല.രാവിലെ ഉടമ കട തുറക്കാനെത്തിയപ്പോഴാണ് കുത്തിത്തുറന്നത് കണ്ടതും അകത്ത് ശബ്ദം കേട്ടതും. മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ നിരീക്ഷണക്യാമറയില്‍നിന്ന് ലഭിച്ചിട്ടുണ്ട്. പിടിയിലായ ആളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതും കാണാം. മാള പോലീസ് അറസ്റ്റ് ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top