കൊല്ലം പട്ടാഴിയില മദ്യപിച്ചെത്തിയ ഭര്‍ത്താവിനെ ഭാര്യ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി. കടുവാത്തോട് സെയ്ദലി മന്‍സിലില്‍ സാബുവെന്ന ഷാജഹാൻ (42) ആണ് കൊല്ലപ്പെട്ടത്. വെളളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. സംഭവത്തില്‍ ഷാജഹാന്‍റെ ഭാര്യ നിസയെ പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ താമസിക്കുന്ന ഒറ്റമുറി ഷെഡില്‍ കുട്ടികള്‍ക്ക് മുമ്പില്‍ വെച്ചായിരുന്നു പിടിവലി നടന്നത്.

പോലീസ് പറയുന്നത് ഇങ്ങനെ. ഷാജഹാന്‍ മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസത്തെ വഴക്ക് അയല്‍വാസികളായ ബന്ധുക്കളും ശ്രദ്ധിച്ചിരുന്നില്ല. പിടിവലിക്കിടെ നിസ ഷാജഹാന്‍റെ കഴുത്തില്‍ ഷാള്‍ മുറുക്കിയതോടെ ഷാജഹാന്‍ അബോധവസ്ഥയിലായി.
നിസയുടെ പിതാവും സഹോദരനും ചേര്‍ന്ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. കഴുത്തില്‍ പാടുകള്‍ കണ്ട സംശയത്തെ തുടര്‍ന്ന് ആശുപത്രി അധിക്യതര്‍ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നിസയെ കസ്റ്റഡയിലെടുക്കുകയായിരുന്നു. പാരിപ്പളളി മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മ്യതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. നിസയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.

