മാന്നാർ: ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ചെന്നിത്തല കരാഴ്മ കിഴക്കും മുറിയിൽ ഇടയിലെ വീട്ടിൽ ഹരിദാസിന്റെ ഭാര്യ (85)സരസമ്മ കൊല്ലപ്പെട്ട സംഭവത്തിൽ സമീപവാസിയും ബന്ധുവുമായ കാരാഴ്മ കിഴക്ക് മുറിയിൽ ഇടയിലെ വീട്ടിൽ രജീഷിനെ(40) പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

ഇൻക്വസ്റ്റ് സമയത്ത് സരസമ്മയുടെ രണ്ടു കാതിലെയും കമ്മൽ പൊട്ടിച്ചെടുത്തതായി കണ്ടതോടെയാണ് കൊലപാതകമാണെന്ന സംശയമുയർന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സരസമ്മയുടെ ബന്ധുവായ രജീഷ് പിടിയിലായത്.

