പാലാ:പാലാ ജനറൽ ആശുപത്രിയിലെ സൗകര്യങ്ങൾ ആര് കൊണ്ടുവന്നു എന്നതിന്റെ പേരിൽ എന്നും തർക്കങ്ങൾ ഉടലെടുത്തു കൊണ്ടിരിക്കയാണ്.ഇന്നലെ പാലാ ജനറൽ ആശുപത്രിയിൽ നിന്നും കൊണ്ട് പോയ കെട്ടുപോലും പൊട്ടിക്കാതെ എട്ട് മുഷ്യനുകളാണ് തിരിച്ചു കൊണ്ട് വന്നിട്ടുള്ളത്.അതുടനെ ചില കേന്ദ്രങ്ങൾ വർത്തയാക്കുകയും ചെയ്തു.ഏതു മിഷ്യൻ എങ്ങോട്ടാണ് കൊണ്ട് പോയതെന്നതും ഇത്തരുണത്തിൽ സ്മരണീയമാണ്.




പാലാ ജനറൽ ആശുപത്രിക്കു അനുവദിച്ച പത്ത് ഡയാലിസിസ് മിഷ്യനുകളാണ് ആരോഗ്യ വകുപ്പിൽ സമ്മർദ്ദം ചെലുത്തി കാഞ്ഞിരപ്പള്ളിക്ക് കടത്തി കൊണ്ട് പോയത്.അപ്പോൾ കാഞ്ഞിരപ്പള്ളി എം എൽ എ ഏതു പാർട്ടിക്കാരനാണെന്നതും ചർച്ച ആവുന്നു.ഇപ്പോൾ എം പി ആയ ജോസ് കെ മാണിയുടെ പാർട്ടിക്കാരൻ തന്നെയാണ് കാഞ്ഞിരപ്പള്ളി എം എൽ എ ആയ ജയരാജ്.മാണി സി കാപ്പനോടുള്ള പക മൂലം ഭരണത്തിന്റെ തണലിൽ പാലാ ജനറൽ ആശുപത്രിയെ ഇല്ലാതാക്കാൻ നടന്ന ഗൂഢശ്രമങ്ങളാണിതൊക്കെയെന്നു മാണി സി കാപ്പനോട് അടുത്ത കേന്ദ്രങ്ങൾ കോട്ടയം മീഡിയായോട് പറഞ്ഞു.
ഗൂഢാലോചന ജനങ്ങൾ അറിയുമെന്ന നില വന്നപ്പോൾ ജോസ് കെ മാണി എം പി ആയി ഒരാഴ്ച കഴിഞ്ഞപ്പോൾ ഇതാ ജോസ് കെ മാണി പോയ ഡയാലിസിസ് മിഷ്യനുകൾ തിരിച്ചു കൊണ്ട് വന്നിരിക്കുന്നു എന്ന് വാർത്ത സൃഷ്ടിക്കുകയാണ് ചെയ്തത്.എന്നാൽ പുതിയ ആശുപത്രിക്കു എം എൽ എ ആയ ശേഷം 40 ലക്ഷം രൂപാ മാണി സി കാപ്പൻ അനുവദിക്കുകയും പുതിയ ബ്ലോക്ക് ൽ ഡയാലിസിസ് മിഷ്യനുകൾ സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.എന്നാൽ ബാഹ്യ സമ്മർദ്ദം മൂലം അത് വച്ച് താമസിപ്പിക്കുകയും,ഡയാലിസിസ് മിഷ്യനുകൾ ഭരണ സ്വാധീനം വച്ച് സ്വന്തം പാർട്ടിക്കാരനായ ജയരാജ് എം എൽ എ യ്ക്ക് കാഞ്ഞിരപ്പള്ളിയിലേക്കു കടത്തി കൊണ്ട് പോകാനുള്ള ഒത്താശ ചെയ്യുകയുമാണ് ജോസ് കെ മാണി ചെയ്തതെന്ന് യു ഡി എഫ് വൃത്തങ്ങൾ പറഞ്ഞു.
പുതിയ ആശുപത്രി മന്ദിരത്തിന് ലിഫ്റ്റില്ലായിരുന്നു ലിഫ്റ്റ് എം എൽ എ ഫണ്ട് അനുവദിച്ചു സ്ഥപിച്ചതും.,വൈദ്യുതി ബന്ധ സ്ഥാപിച്ചതും എം എൽ എ ഫണ്ടിലെ പണം കൊണ്ട് മാണി സി കാപ്പനാണെന്നു ഡി വൈ സി കെ വൃത്തങ്ങൾ പറഞ്ഞു.അങ്ങനെയാണ് പുതിയ കോവിഡ് വാർഡ് സ്ഥാപിതമായത്.ഫയർ സേഫ്റ്റി സ്ഥാപിച്ചതും മേൽ എ ഫണ്ടിലെ പണം ഉപയോഗിച്ചാണ്.രണ്ടാമത്തെ കെട്ടിടത്തിനും ലിഫ്റ്റ് ഇല്ലായിരുന്നു.അത് നിർമ്മിക്കാൻ പറ പൊട്ടിക്കേണ്ടിയിരുന്നു.പി ഡബ്ലിയൂ വുമായി ആലോചിച്ചപ്പോൾ 50 ലക്ഷം രൂപായാണ് അവർ പറഞ്ഞത്.പക്ഷെ അത് വകമാറ്റി വെറും അഞ്ചു ലക്ഷം രൂപയ്ക്കു ചെയ്തിട്ടാണ് ഇപ്പോൾ രണ്ടാമത്തെ കെട്ടിടത്തിലും ലിഫ്റ്റ് നിർമ്മിച്ചിട്ടുള്ളത്.
കാലാകാലങ്ങളിലായി ആരോഗ്യ വിഭാഗത്തിന്റെ (HMC) യോഗങ്ങളിൽ എം എൽ എ യായ മാണി സി കാപ്പനെ വിളിക്കത്തില്ലായിരുന്നു.ഇതിൽ പരാതി ആരോഗ്യ മന്ത്രി വീണാ ജോർജിനെ അറിയിച്ചതിനെ തുടർന്ന് ആണ് പ്രധാന ആരോഗ്യ വകുപ്പ് യോഗങ്ങളിൽ എം എൽ എ യെ വിളിക്കാൻ തുടങ്ങിയത് തന്നെ.ജോസ് കെ മാണി എം പി ആയതിന്റെ പിറ്റേ ദിവസം പാലായിലെ റോഡ് ടാറിങ് നടന്നു എന്ന് അവകാശപ്പെടുമ്പോൾ നേരത്തെ തന്നെ എം എൽ എ ഇടപെട്ടു നടത്തിയതിൻ പ്രകാരം മഴ മാറി വെയില് തെളിഞ്ഞപ്പോഴാണ് ടാറിംഗ് ജോലികൾ ആരംഭിച്ചത്.എന്നാൽ ഉടൻ തന്നെ ജോസ് കെ മാണി പ്രസ്താവനയിറക്കി തന്റെ ഇടപെടീൽ കൊണ്ടാണ് പാലായിൽ ടാറിംഗ് ജോലികൾ നടക്കുന്നതെന്ന്.ടാറിങ് നടക്കണമെങ്കിൽ അതിനു എത്രയോ കടമ്പകൾ കടക്കേണ്ടതുണ്ട്.ടെക്നിക്കൽ സാങ്ഷനടക്കമുള്ള കടമ്പകൾ ജോസ് കെ മാണി ഒറ്റ ദിവസം കൊണ്ട് ശരിയാക്കിയിട്ടാണ് പാലായിലെ ടാറിങ് ജോലികൾ നടന്നതെന്ന് പ്രബുദ്ധരായ പാലാക്കാർ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത് പാലായിലെ സാക്ഷരരായ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യു ഡി എഫ് കേന്ദ്രങ്ങൾ കോട്ടയം മീഡിയായോട് പറഞ്ഞു.
പാലായിലെ വികസന പ്രവർത്തനങ്ങൾ നടക്കുമ്പോൾ അതിന്റെ കൂടെ ജോസ് കെ മാണിയുടെ നിർദ്ദേശ പ്രകാരം എന്ന് ചേർക്കുന്നത് ആർക്കും ഭൂഷണമല്ലെന്നും പാലായുടെ സാക്ഷരതയോടുള്ള വെല്ലുവിളിയാണെന്നും,പാലാക്കാരാണെന്നതിൽ അഭിമാനിക്കുന്നവർ പാലായുടെ വികസന പ്രവർത്തനങ്ങൾക്കെതിര് നിൽക്കരുതെന്നും യു ഡി എഫ് കേന്ദ്രങ്ങൾ പറഞ്ഞു.

