Kerala

ഭർത്താവ് മരിച്ചിട്ട് ഒരു വർഷം:അമ്മയും രണ്ടു മക്കളും തീ കൊളുത്തി മരിച്ച നിലയിൽ

അമ്മയേയും രണ്ട് മക്കളേയും തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര മുളിയങ്ങലിൽ പരേതനായ നടുക്കണ്ടി പ്രകാശന്റെ ഭാര്യ പ്രിയ (35), മക്കളായ പുണ്യ (13), നിവേദിത (4) എന്നിവരാണ് മരിച്ചത്. പുലർച്ചെ രണ്ടരയോടെ ഇവർ വീടിനകത്തുവെച്ച് തീകൊളുത്തിയെന്നാണ് വിവരം. ഉടൻതന്നെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഭർത്താവിന്റെ മരണവും സാമ്പത്തിക പ്രയാസവുമാണ് മരണകാരണമെന്നാണ് കരുതുന്നത്. ഒരു വർഷം മുമ്പായിരുന്നു അസുഖത്തെ തുടർന്ന് ഭർത്താവ് പ്രകാശൻ മരിച്ചത്. പ്രായമായ അമ്മ മാത്രമാണ് വീട്ടിലുള്ളത്. തൊഴിലുറപ്പ് ജോലിക്ക് പോയാണ് പ്രിയ കുടുംബം പുലർത്തിയിരുന്നത്.

 

Ad
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top