Crime

ഭാര്യയെ  കിണറ്റില്‍ തള്ളിയിട്ട് ചവിട്ടിപ്പിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനെന്നു കോടതി.

കോട്ടയം :പള്ളിക്കത്തോട്:ഭാര്യയെ  കിണറ്റില്‍ തള്ളിയിട്ട് ചവിട്ടിപ്പിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനെന്നു കോടതി. പള്ളിക്കത്തോട് സ്വദേശിയും നഗരസഭയിലെ ശുചീകരണ വിഭാഗം ജീവനക്കാരിയുമായിരുന്ന ബിന്ദുവിനെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് രാജേഷിനെയാണ് ജില്ലാ സെഷന്‍സ് കോടതി നാല് കുറ്റക്കാരനെന്നു കണ്ടെത്തിയത്. വെള്ളിയാഴ്ച ശിക്ഷ വിധിക്കും. 2015 മാര്‍ച്ച് നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് മദ്യപിച്ചെത്തിയ രാജേഷ് ഭാര്യയുമായി വഴക്കിട്ടു തുടര്‍ന്ന് കിണറ്റില്‍ തള്ളിയിടുകയായിരുന്നു. രാജേഷും പിന്നാലെ ചാടി. കിണറ്റില്‍ ഇറങ്ങിയ ശേഷം രാജേഷ് ഭാര്യയുടെ നെഞ്ചില്‍ ചവിട്ടി വെള്ളത്തില്‍ മുക്കിപ്പിടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് സാക്ഷികള്‍ മൊഴി നല്‍കി. പ്രോസിക്യൂഷന് വേണ്ടി അഡ്വ.ഗിരിജ ബിജു, അഡ്വ.മഞ്ജു മനോഹര്‍, അഡ്വ.എം.ആര്‍ സജ്‌നമോള്‍ എന്നിവര്‍ ഹാജരായി.

Ad
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top