Health

കോട്ടയം ജില്ലയിൽ 300 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം: ജില്ലയിൽ 300 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 16 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 216 പേർ രോഗമുക്തരായി. 3663 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

 

 

രോഗം ബാധിച്ചവരിൽ 135 പുരുഷൻമാരും 138 സ്ത്രീകളും 27 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 36 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവിൽ 3340 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 342473 പേർ കോവിഡ് ബാധിതരായി. 335420 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 19117 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം – 32

കൂട്ടിക്കൽ -28

എരുമേലി -15

മുണ്ടക്കയം -13

മരങ്ങാട്ടുപിളളി – 12

ചങ്ങനാശേരി – 10

തിടനാട്, വൈക്കം – 8

കോരുത്തോട്, നീണ്ടൂർ, വാഴപ്പള്ളി 7

ആർപ്പൂക്കര, കിടങ്ങൂർ, പാലാ, കരൂർ, ഭരണങ്ങാനം – 6

രാമപുരം, ചിറക്കടവ്, മീനച്ചിൽ, കടുത്തുരുത്തി – 5

തലപ്പലം, പൂഞ്ഞാർ, പാറത്തോട്, കറുകച്ചാൽ, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ, അയ്മനം, പാമ്പാടി, കൊഴുവനാൽ, കുറവിലങ്ങാട്, മേലുകാവ് – 4

വിജയപുരം, അയർക്കുന്നം, ഈരാറ്റുപേട്ട, മൂന്നിലവ്, വാഴൂർ, മുളക്കുളം, അതിരമ്പുഴ -3

തീക്കോയി, നെടുംകുന്നം, മണിമല, പായിപ്പാട്, ഞീഴൂർ, മീനടം, തലയോലപ്പറമ്പ്, കടനാട്, ഉഴവൂർ, പനച്ചിക്കാട്, വെള്ളൂർ, മുത്തോലി, കങ്ങഴ, കാണക്കാരി – 2

കടപ്ലാമറ്റം, മാഞ്ഞൂർ, മാടപ്പള്ളി, ചെമ്പ്, അകലക്കുന്നം, പുതുപ്പള്ളി, തലനാട്, തൃക്കൊടിത്താനം, തലയാഴം, എലിക്കുളം – 1.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top