ഗുരുവായൂരിൽ വഴിപാടായി ലഭിച്ച ‘ഥാർ’ ലേലം ചെയ്തു. എറണാകുളം ഇടപ്പള്ളി സ്വദേശി അമൽ മുഹമ്മദ് അലിയാണ് ‘ഥാർ’ സ്വന്തമാക്കിയത്. അടിസ്ഥാന വിലയായി 15 ലക്ഷം രൂപയാണ് ദേവസ്വം വിളിച്ചത്. എന്നാൽ 15 ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് അമൽ മുഹമ്മദ് ലേലം ഉറപ്പിച്ച് ‘ഥാർ’ സ്വന്തമാക്കിയത്. ഈ മാസം നാലാം തീയതിയാണ് ഗുരുവായൂരപ്പന് വഴിപാടായി ഥാർ ലഭിച്ചത്. 13 മുതൽ 18 ലക്ഷം വരെ വിലയുള്ളതാണ് വണ്ടി. 2200 സിസിയാണ് എൻജിൻ. ഗുരുവായൂർ കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ അഡ്വ കെബി മോഹൻദാസിന് വാഹനത്തിന്റെ താക്കോൽ കൈമാറുകയായിരുന്നു.


