Kerala

കിഴതടിയൂർ സർവീസ് സഹകരണ ബാങ്കിൻ്റെമഹാകവി പാലാ പുരസ്ക്കാരം എം മുകുന്ദന് സമ്മാനിക്കും

കോട്ടയം :പാലാ  :ഐക്യകേരളം രൂപപ്പെടുന്നതിന് മുൻപേ തന്നെ കേരളത്തെക്കുറിച്ച് പാടി നാടിൻ്റെ അഭിമാനമായി മാറിയ മഹാകവി പാലാ നാരായണൻ നായരുടെ സ്മരണക്കായി പാലാ കിഴതടിയൂർ സർവ്വീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തി നൽകി വരുന്ന പാലാ പുരസ്ക്കാരം പ്രശസ്ത കഥാകൃത്തും സാഹിത്യകാരനുമായ എം മുകുന്ദന് സമ്മാനിക്കും.അര ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് സമ്മാനിക്കുന്നത്

ബാങ്ക് പ്രസിഡൻ്റ് എം.എസ് ശശിധരൻ കൺവീനറും ബാങ്ക് വൈസ് പ്രസിഡൻ്റ് അഡ്വ.തോമസ് വി.ടി ,ചാക്കോ സി പൊരിയത്ത് ,രവി പുലിയന്നൂർ എന്നിവർ അംഗങ്ങളായുള്ള കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് നിയോഗിക്കപ്പെട്ട ജൂറിയാണ് അവാർഡ് ജേതാവിനെ തെരെഞ്ഞെടുത്തത്.

ഡോ: ബാബു സെബാസ്ത്യൻ ,ചാക്കോ സി പൊരിയത്ത് ,രവി പാലാ എന്നിവരടങ്ങുന്ന ജൂറിയാണ് കഥാരംഗത്തും ,നോവൽ രംഗത്തും നൽകിയ സമഗ്ര സംഭാവന വിലയിരുത്തി എം.മുകുന്ദനെ 2022 ലെ പുരസ്ക്കാരത്തിന് തെരെഞ്ഞെടുത്തത്. ഏപ്രിൽ മൂന്നാം വാരത്തിൽ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ പുരസ്ക്കാര സമർപ്പണം നടത്തുമെന്ന് ബാങ്ക് പ്രസിഡൻ്റ് എം.എസ് ശശിധരനും ,വൈസ് പ്രസിഡൻ്റ് അഡ്വ.തോമസ് വി ടി എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top