പോളിംഗ് ബൂത്തുകളിലെ തിരക്ക് തനിക്ക് അനുകൂലമെന്ന് കോട്ടയം എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. എട്ടാം തവണയാണ് മത്സരിക്കുന്നത്. എല്ലാത്തവണയും രണ്ടില ചിഹ്നത്തിലാണ് മത്സരിച്ചത്.
മണ്ഡലത്തിൽ വോട്ടുള്ളത് എനിക്ക് മാത്രമാണ്. മറ്റ് രണ്ട് സ്ഥാനാർത്ഥികൾക്കും കോട്ടയത്ത് വോട്ടില്ല. അത് ആളുകൾ ശ്രദ്ധിക്കുന്നുണ്ടെന്നും പരമാവധി ബൂത്തുകൾ ഇന്ന് കയറുമെന്നും തോമസ് ചാഴികാടൻ പറഞ്ഞു.