Kerala

പ്ലസ്ടു വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ച സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

കോഴിക്കോട്: പ്ലസ്ടു വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ച സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. വടകര മടപ്പള്ളി ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ഓർക്കാട്ടേരി സ്വദേശി പൊതുവാടത്തിൽ കെ.കെ.ബാലകൃഷ്ണൻ (53) ആണ് പിടിയിലായത്.

ഇയാളുടെ വാട്സ് ആപ്പ് സന്ദേശങ്ങൾ പുറത്തു വന്നിരുന്നു. ചോമ്പാല പൊലിസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. പൊലീസ് എത്തിയപ്പോൾ സ്ഥലത്ത് നാട്ടുകാർ സംഘടിച്ചത് സംഘർഷത്തിന് ഇടയാക്കിയിരുന്നു. കുട്ടിയുടെ പരാതിയിൽ പോക്സോ വകുപ്പ് ചുമത്തിയാണ് പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top