Politics

കർഷകർ, തൊഴിലാളി കർ, ഭിക്ഷഗ്വരൻമാർ ആളെ കൂട്ടി സ്മാർട്ടാവാൻ കേരളാ കോൺഗ്രസ് (എം)

 

പാലാ: കർഷകർ, തൊഴിലാളികൾ , ഭിക്ഷഗ്വരൻമാർ തുടങ്ങി സമൂഹത്തിലെ നാനാ ശ്രേണിയിൽ പെട്ടവരെ കൂടെ   കൂട്ടി സ്മാർട്ടാവാൻ കേരളാ കോൺഗ്രസ് (എം) ഒരുക്കം തുടങ്ങി .മെംബർഷിപ്പിൻ്റെ അടിസ്ഥാനത്തിൽ പാലാ നിയോജക മണ്ഡലത്തിലെ 193 വാർഡുകളിലെയും, 13 മണ്ഡലങ്ങളിലെയും വാർഡ് തെരെഞ്ഞെടുപ്പ് ഈ മാസം 30 ന് പൂർത്തിയാകും.പതാക ഉയർത്തൽ, കെ.എം മാണി ചിത്രത്തിൽ പുഷ്പാർച്ചന എന്നീ ചടങ്ങുകളോടെയാണ് യോഗം ക്രമീകരിച്ചിട്ടുള്ളത്.

 

ചെയർമാൻ ജോസ് കെ മാണി ഉൾപ്പെടെയുള്ളവർ എല്ലാ വാർഡ് കമ്മിറ്റികളിലും പങ്കെടുക്കുകയും, പ്രവർത്തകരുമായി ആശയ വിനിമയം നടത്തുകയും ചെയ്യുന്നുണ്ട്.എല്ലാ പാർട്ടി നേതാക്കളും പ്രസ്തുത ചടങ്ങുകളിൽ ഭാഗഭാഗിക്കണമെന്നും നിർദ്ദേശമുണ്ട്. പാർട്ടി പിളർന്നപ്പോൾ ജോസഫ് വിഭാഗത്തിന് പാലായിൽ ഉണ്ടായിരുന്ന തിളക്കത്തിന് വൻ ഇടിവ് സംഭവിച്ചത് തങ്ങൾക്ക് ഗുണം ചെയ്യുമെന്ന് ജോസ് വിഭാഗം കേന്ദ്രങ്ങൾ കോട്ടയം മീഡിയയോട് പറഞ്ഞു. അവരുടെ ജില്ലാ പ്രസിഡൻറ്സജി മഞ്ഞക്കടമ്പിൽ  പാലാക്കാരനാണ് പക്ഷെ മോൻസിൻ്റെ പിന്തുണയോടെ ജില്ലാ പ്രസിഡൻറ് ആയ ശേഷം ഭസ്മാസുരന് വരും ലഭിച്ച പോലെ ഭസ്മീകരണവുമായി നടന്ന ജില്ലാ പ്രസിഡൻ്റ് ഇപ്പോൾ “എന്നെ തീർത്തെ” എന്ന് പറഞ്ഞ് വിലാപകാവ്യം പാടി നടക്കുന്ന കാര്യങ്ങൾ  കാലത്തിന്റെ കാവ്യ നീതി മാത്രമാണെന്ന് ജോസ് വിഭാഗം പറയുന്നു.

 

ഇടത് പക്ഷ പ്രവർത്തകരുമായി തോൾ ചേർന്ന ബന്ധത്തിലൂടെ മനസുകൾ തമ്മിൽ യോജിപ്പിച്ചു കൊണ്ടുള്ള ഇടത് പക്ഷ മുന്നേറ്റങ്ങൾക്കാണ് വരും നാളുകളിൽ പാലാ സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് ജോസ് വിഭാഗ നേതാക്കൾ പറഞ്ഞു.അതിൻ്റെ ഭാഗമായി കർഷകത്തൊഴിലാളികൾ മുതൽ ഭിക്ഷഗ്വരൻമാർ വരെയുള്ളവരെ പാർട്ടിയുടെ ഭാഗമാക്കുവാനുള്ള യജ്ഞമാണ് ഈ മാസം നടന്നുകൊണ്ടിരിക്കുന്നതെന്ന് കേരളാ കോൺഗ്രസ് (എം) കേന്ദ്രങ്ങൾ പറഞ്ഞു.ഇതിന്റെ ഭാഗമായി പാലാ കാർമൽ ഹോസ്പിറ്റലിലെ ചീഫ് ഫിസിഷ്യൻ Dr തോമസ് ജോസഫ് പൊരുന്നോലിൽ കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയിൽ നിന്നും പാർട്ടി അംഗത്വം സ്വീകരിച്ചു. പാലാ മുൻസിപ്പൽ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപ്പറമ്പിൽ, പാലാ മണ്ഡലം പ്രസിഡൻ്റ് ബിജു പാലുപ്പടവൻ , ജെയ്സൺ മാന്തോട്ടം, സാസ്കാരിക വേദിനിയോജമണ്ഡലം പ്രസിഡൻ്റ് ജയ്സൺ കുഴിക്കോടിൽ, ആൻറണി തുടങ്ങിയവർ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top