Kerala

കേരള കോൺഗ്രസ് (എം) ജില്ലാ പ്രതിനിധി സമ്മേളനവും ഭാരവാഹി തിരഞ്ഞെടുപ്പും നാളെ;സണ്ണി തെക്കേടം പ്രസിഡണ്ടായി തുടർന്നേക്കും

കോട്ടയം :കേരള കോൺഗ്രസ് എം ജില്ലാ പ്രതിനിധി സമ്മേളനവും ഭാരവാഹി തിരഞ്ഞെടുപ്പും നാളെ ശാസ്ത്രി റോഡിലെ കെപിഎസ് മേനോൻ ഹാളിൽ നടക്കും. വൈകിട്ട് 2.30 ന് നടക്കുന്ന സമ്മേളനം കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിൻ , സർക്കാർ ചീഫ് വിപ്പ് എൻ.ജയരാജ് , തോമസ് ചാഴികാടൻ എം.പി , എം.എൽ.എമാരായ ജോബ് മൈക്കിൾ , പ്രമോദ് നാരായണൻ , അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, കേരള കോൺഗ്രസ് എം സംസ്ഥാന സെക്രട്ടറി സ്റ്റീഫൻ ജോർജ് എന്നിവർ പ്രസംഗിക്കും.

 

വാർഡ് തലം മുതൽ നിയോജക മണ്ഡലം തലം വരെയുള്ള തിരഞ്ഞെടുപ്പ് നടപടികൾ ഇതിനോടകം പൂർത്തിയാക്കിയാണ് കേരള കോൺഗ്രസ് എം ജില്ലാ സമ്മേളനത്തിലേയ്ക്ക് കടക്കുന്നത്. പാർട്ടി കേഡർ സംവിധാനത്തിലേയ്ക്ക് മാറുന്നതിന്റെ ഭാഗമായുള്ള ചിട്ടകളുടെ ഭാഗമായാണ് ഇപ്പോൾ ഓരോ തലത്തിലും തിരഞ്ഞെടുപ്പും സമ്മേളനവും നടക്കുന്നത്. ബൂത്ത് തലം മുതൽ തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തകരാണ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുക.

കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക് മാറ്റമുണ്ടാകില്ലെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന സൂചനകൾ.ജോസഫ് ചാമക്കാലയെ പ്രസിഡണ്ട് ആക്കാനായി നീക്കമുണ്ടായിരുന്നെങ്കിലും,സണ്ണി വിഭാഗം സമ്മർദ്ദം ചെലുത്തി തൽസ്ഥിതി തുടരാനാണ് സാധ്യത.അപ്രതീക്ഷിത നീക്കം ഉണ്ടായില്ലെങ്കിൽ സണ്ണി തെക്കേടം തന്നെ തുടരും.പിറവം നിയോജക മണ്ഡലം തെരെഞ്ഞെടുപ്പിൽ കാറൽ മാർക്സിന്റെ വചനം ഉദ്ധരിച്ച് മാറ്റം എന്നൊന്നില്ലാത്തത്  മാറ്റം എന്ന വാക്കിനു മാത്രമാണെന്നും ,അതുകൊണ്ടു നിലവിലെ നിയോജക മണ്ഡലം പ്രസിഡണ്ട് മാറണമെന്നും സണ്ണി തെക്കേടം ആഹ്വാനം ചെയ്‌തെങ്കിലും പഴയ ജോസഫ് ഗ്രൂപ്പുകാരനായ നിയോജക മണ്ഡലം പ്രസിഡണ്ട് വൻ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കുക ആയിരുന്നു.എന്നാൽ തന്റെ ജില്ലാ പ്രസിഡണ്ട് സ്ഥാനത്തിന്റെ  കാര്യത്തിൽ കാറൽ മാർക്സിന്റെ വചനത്തിന് പ്രസക്തിയൊന്നുമില്ലെന്നാണ് സണ്ണി തെക്കേടത്തിന്റെ പക്ഷം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top