കോട്ടയം: കേരള കോൺഗ്രസ് (ജോസഫ് ) പത്തനംതിട്ട ജില്ലാ പ്രസിഡന്റ് സ്ഥാനവും യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനവും രാജി വെച്ചതായി വിക്ടർ ടി തോമസ്. മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു വിക്ടർ ടി തോമസ്. കേരള കോൺഗ്രസ് (ജെ) ജില്ലയിൽ കടലാസ് സംഘടന മാത്രം ആയെന്നും ജില്ലയിലെ പുന:സംഘടനയും ഭാരവാഹി തെരഞ്ഞെടുപ്പും അറിയിച്ചില്ലെന്നും വിക്ടർ ടി തോമസ് പറഞ്ഞു.

സാധാരണ പ്രവർത്തകർക്ക് പാർട്ടിയിൽ പ്രവർത്തിക്കാൻ കഴിയുന്നില്ല. യുഡിഎഫിലും തനിക്ക് വേണ്ടത്ര പരിഗണന കിട്ടിയില്ല. യുഡിഎഫിന് വേണ്ടി കുറെ ത്യാഗം സഹിച്ചു. പൊലീസ് മർദ്ദനം ഏറ്റുവാങ്ങി. തിരുവല്ലയിൽ 2006, 2011 ലും യുഡിഎഫ് നേതാക്കൾ തന്നെ കാലുവാരി തോൽപ്പിച്ചെന്നും യുഡിഎഫിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി ആണ് താനെന്നും വിക്ടർ പറഞ്ഞു. വിക്ടർ ടി തോമസ് ബി ജെ പി യിലേക്കെന്നാണ് സൂചന. സെറിഫെഡ് മുൻ ചെയർമാനാണ്.

