India

അമിത് ഷാ പങ്കെടുത്ത അവാര്‍ഡ് വിതരണ ചടങ്ങില്‍ സൂര്യാഘാതമേറ്റ് 11 മരണം

കാര്‍ഗര്‍: മഹാരാഷ്ട്രയിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത ഭൂഷൺ അവാർഡ് ദാന ചടങ്ങിൽ 11 പേർ സൂര്യാഘാതമേറ്റ് മരിച്ചു. മഹാരാഷ്ട്ര സർക്കാർ ഏർപ്പെടുത്തിയ പുരസ്‌കാരം ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് തുറന്ന മൈതാനത്ത് നിന്ന് അവാര്‍ഡ് വിതരണം ചെയ്തത്. രാവിലെ 11.30ന് ആരംഭിച്ച അവാർഡ്ദാന ചടങ്ങ് ഉച്ചയ്ക്ക് ഒരുമണിവരെ നീണ്ടു. വെയിൽ കനത്തതോടെ മൈതാനതുണ്ടായിരുന്ന ആളുകൾക്ക് സൂര്യാഘാതം ഏൽക്കുകയായിരുന്നു.

38 ഡിഗ്രി സെൽഷ്യസ് താപനിലയിലാണ് സമ്മേളനം നടന്നത്. ആളുകൾക്ക് തീരെ സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് സമ്മേളനം നടത്തിയത്. ചടങ്ങുകള്‍ കാണാനുള്ള കേള്‍ക്കാനുമുള്ള സംവിധാനങ്ങളും ഇരിക്കാനുള്ള സീറ്റുകളും പരിപാടിക്കായി ഒരുക്കിയിരുന്നുവെങ്കിലും കൊടും ചൂടില്‍ തണല്‍ ഇല്ലാത്ത സാഹചര്യമായിരുന്നു ചടങ്ങില്‍ പങ്കെടുത്തവര്‍ക്കുണ്ടായത്.

സാമൂഹ്യ പ്രവര്‍ത്തകന്‍ അപ്പാസാഹേബ് ധര്‍മ്മാധികാരിക്കാണ് അവാര്‍ഡ് നല്‍കിയത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും അടക്കമുള്ളവര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തിരുന്നു. രാവിലെ 11.30ഓടെ ആരംഭിച്ച അവാര്‍ഡ് ദാന ചടങ്ങ് ഉച്ചയ്ക്ക് 1 മണിയോടെയാണ് സമാപിച്ചത്. ചടങ്ങുകള്‍ കാണാനുള്ള കേള്‍ക്കാനുമുള്ള സംവിധാനങ്ങളും ഇരിക്കാനുള്ള സീറ്റുകളും പരിപാടിക്കായി ഒരുക്കിയിരുന്നുവെങ്കിലും കൊടും ചൂടില്‍ തണല്‍ ഇല്ലാത്ത സാഹചര്യമായിരുന്നു ചടങ്ങില്‍ പങ്കെടുത്തവര്‍ക്കുണ്ടായത്.

നിര്‍ഭാഗ്യകരമായ സംഭവമെന്നാണ് സംഭവത്തെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. 24 പേര്‍ ചികിത്സയിലുണ്ട്. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട് സംസ്ഥാന സര്‍ക്കാര്‍. സൂര്യാഘാത സംബന്ധിയായി ചികിത്സ തേടിയവരുടെ ആശുപത്രി ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി വിശദമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top