Crime

അമ്മയോടൊപ്പം ഉറങ്ങി കിടന്ന കുഞ്ഞിനെ തട്ടികൊണ്ടുപോയി; പ്രതി പിടിയിൽ

കണ്ണൂർ: അമ്മയോടൊപ്പം ഉറങ്ങി കിടന്ന ഒരു വയസുള്ള കുഞ്ഞിനെ തട്ടിയെടുത്ത് കടന്നവരെ കണ്ടെത്തി പോലീസ്. മയ്യിൽ പോലിസാണ് മണിക്കൂറുകൾക്കുള്ളിൽ കുഞ്ഞിനെ കണ്ടെത്തി മോചിപ്പിച്ചത്. മയ്യിൽ-കണ്ടക്കൈ റോഡ് ജങ്ഷനിൽ താമസിക്കുന്ന മൈസൂരുവിൽ നിന്ന് മീൻ പിടിക്കാൻ എത്തിയ നാടോടി കുടുംബത്തിലെ കുഞ്ഞിനെയാണ് വിഷു ദിനത്തിൽ പുലർച്ചെ കാണാതായത്.

കമല, ഇവരുടെ അമ്മ ആർ രാധ എന്നിവരാണ് മയ്യിൽ പോലീസ്‌ സ്റ്റേഷനിലെത്തി പരാതി നൽകിയത്. തുടർന്ന് എസ്ഐ പികെ സുരേഷ് ബാബു നടത്തിയ അന്വേഷണത്തിൽ പിതാവിന്റെ കുടുംബക്കാരാണ് കുഞ്ഞിന്റെ തട്ടിയെടുത്തതെന്ന് മനസ്സിലായി.

ശനിയാഴ്ച രാവിലെ ആറോടെ കൂട്ടുപുഴക്ക് സമീപം കൈക്കുഞ്ഞുമായി മധ്യവയസ്കനെ കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് അവിടേക്ക് പോയി. മുത്തച്ഛനാണ് കുഞ്ഞുമായി കടന്നതെന്ന് മനസ്സിലായി. ഇവരെ പോലീസ് പിന്തുടർന്ന് സ്റ്റേഷനിൽ എത്തിച്ച് കുഞ്ഞിനെ അമ്മയെ ഏൽപ്പിച്ചു. സംഘത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ ശ്രീയേഷ്, സിപിഒ കെ മുഹമ്മദ് ഫായിസ് എന്നിവരും ഉണ്ടായിരുന്നു. കുടുംബ പ്രശ്നമാണ് കുഞ്ഞിനെ തട്ടി കൊണ്ടു പോവാൻ കാരണമായതെന്നാണ് പോലിസ് പറയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top