Kerala

കേരളാ ബ്ലാസ്റ്റേഴ്സിന് തോൽവിയോടെ മടക്കം; പക്ഷെ മടക്കം പ്രീമിയർ ലീഗ് വമ്പന്മാരുമായി കൊമ്പ് കോർത്ത ഒരു പിടി പരിചയ സമ്പത്തുമായി

ബ്രിട്ടൻ: യു കെ യിൽ നടക്കുന്ന നെക്സ്റ്റ് ജൻ കപ്പിൽ നിന്നും കേരളാ ബ്ലാസ്റ്റേഴ്സിന് തോൽവിയോടെ മടക്കം. യു കെ യിൽ നടക്കുന്ന നെക്സ്റ്റ് ജെൻ കപ്പിൽ ഇന്ത്യയിൽ നിന്നും യോഗ്യത ലഭിച്ചത് ബെംഗളൂരു എഫ് സി ക്കും കേരളാ ബ്ലാസ്റ്റേഴ്സിനുമായിരുന്നു. രണ്ട് മത്സരങ്ങളിലും കേരളാ ബ്ലാസ്റ്റേഴ്സിന് പ്രീമിയർ ലീഗ് വമ്പന്മാരായ ടോട്ടൻഹാമിനോടും ക്രിസ്റ്റൽ പാലസിനോടും തോൽവി ഏറ്റ് വാങ്ങേണ്ടി വന്നു. എന്നിരുന്നാലും അവസാന നിമിഷം വരെയും കേരളാ ബ്ലാസ്റ്റേഴ്സിന്റെ ചുണകുട്ടികൾ പൊരുതി തന്നെയാണ് മത്സരിച്ചത്.  മുന്നേറ്റ നിരയിലെ പോരായ്മ കാരണം ഗോളെന്ന് ഉറപ്പിച്ച പല അവസരങ്ങളും പാഴായി പോയിരുന്നു. ചില നിമിഷങ്ങളിൽ ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങൾ നൃത്ത ചുവടുകൾ പോലെ വളരെ മനോഹാര്യതയേറിയതായിരുന്നു.

 

ടോട്ടൻഹാമിനോട് എതിരില്ലാത്ത ഏഴ് ഗോളുകൾക്കും ക്രിസ്റ്റൽ പാലസിനോട് 4-1 എന്ന ഗോൾ നിലക്കുമാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. അണ്ടർ 20 താരങ്ങൾക്കാണ് നെക്സ്റ്റ് ജെൻ കപ്പിൽ മത്സരിക്കാൻ യോഗ്യതയുള്ളത്. കാൽപന്ത് കളിയിലെ പുതു തലമുറയെ വാർത്തെടുക്കാൻ വേണ്ടിയാണ് ഇന്ത്യൻ സൂപ്പർ ലീഗും ഇംഗ്ലീഷ് പ്രീമിയർ ലീഗും കൈകോർത്തു നെക്സ്റ്റ് ജെൻ കപ്പ് രൂപീകരിച്ചത്.

 

പ്രീമിയർ ലീഗ് ടീമുകളോട് മത്സരിക്കാൻ പറ്റുക എന്നത് കേരളാ ബ്ലാസ്റ്റേഴ്സിന്റെ താരങ്ങൾക്ക് വളരെ വലിയ പ്രചോദനം തന്നെയാണ്. ഈ മത്സരങ്ങളിൽ ജയമല്ല പ്രധാനം പരിചയസമ്പത്ത് നേടുക എന്നതാണ് പ്രധാനം. ഇത് ഇന്ത്യൻ സൂപ്പർ ലീഗിൽ വളരെ അധികം ഗുണം ചെയ്യും. റിസേർവ് ടീമിൽ നിന്നും കുറച്ച് താരങ്ങൾക്ക് ബ്ലാസ്റ്റേഴ്സിന്റെ സീനിയർ ടീമിലേക്ക് പ്രൊമോഷൻ ലഭിക്കുന്നതാണ്. കേരളത്തിന്റെ കുട്ടിക്കൊമ്പന്മാർ യു കെ യിൽ നിന്നും  തോൽവിയോടെയല്ല മറിച്ച് പ്രീമിയർ ലീഗ് ടീമുകളോട് മത്സരിച്ച പരിചയസമ്പത്തുമായാണ് മടങ്ങി വരുന്നത്.

 

നെക്സ്റ്റ് ജെൻ കപ്പ് അവസാനിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് ഉടനെ വരാൻ പദ്ധതിയില്ല. ഒരു സൗഹ്രദമത്സരം കൂടി വരും ദിവസങ്ങളിൽ നടക്കാനുണ്ടെന്നാണ് സൂചന. സൗഹൃദ മത്സരത്തിന് ശേഷം പ്രൊമോഷൻ ലഭിച്ച താരങ്ങൾ ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിനൊപ്പം കൊച്ചിയിൽ പരിശീലനത്തിനെത്തും. ആഗസ്റ്റ് 1 മുതലാണ് സീനിയർ ടീമിന്റെ പരിശീലനം തുടങ്ങുന്നത്. റിസേർവ് ടീമിലെ ബാക്കിയുള്ള താരങ്ങൾ ഡ്യൂറൻഡ് കപ്പിന്റെ പരിശീന ക്യാമ്പിലേക്കുമായിരിക്കും പോകുന്നത്.

 

കൊച്ചിയിലെ പരിശീലനത്തിന് ശേഷം ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീം ദുബായിലേക്ക് പറക്കും. ദുബായിലാണ് ബാക്കി പരിശീലനം നടക്കുന്നത്. യു എ ഇ പ്രൊ ലീഗിലെ മൂന്ന് ടീമുകളുമായി സൗഹ്രദ മത്സരങ്ങളും നടത്തും. ആഗസ്റ്റ് 1 നു പരിശീലകൻ ഇവാനും താരങ്ങളും കൊച്ചിയിലെത്തും. ഈ സീസണിൽ എല്ലാ സീസണിലെയും പോലെ തന്നെ കപ്പ് നേടാനാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top