Kerala

കേരളത്തിൽ അതി തീവ്ര മഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വരും ദിവസങ്ങളിൽ വീണ്ടും സജീവമാകാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ കേരളത്തിൽ ശക്തമാകുന്ന കാലവർഷം തുടർന്ന് വടക്കൻ കേരളത്തിലേക്കും വ്യാപിക്കും. നാളെ മുതൽ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ മലയോര മേഖലയിൽ മണ്ണിടിച്ചിലിനും ഉരുൾ പൊട്ടലിനും സാധ്യതയുണ്ട്. നദീ തീരങ്ങളിൽ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും സാധ്യതയുണ്ട്. മലയോര മേഖലയിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.

അതി തീവ്ര മഴ സാധ്യത ( 20 cm കൂടുതൽ )
പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ( 2ഓഗസ്റ്റ് 2022)
എറണാകുളം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം (3 ഓഗസ്റ്റ് 2022)
കണ്ണൂർ, മലപ്പുറം, പാലക്കാട്‌, കോഴിക്കോട്, തൃശൂർ, എറണാകുളം, ഇടുക്കി ( 4 ഓഗസ്റ്റ് 2022)
ശക്തമായ ( 7 cm – 11 cm )/ അതി ശക്തമായ മഴ( 12 -20 cm) സാധ്യത
എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ( 1 ഓഗസ്റ്റ് 2022)
തൃശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ( 2 ഓഗസ്റ്റ് 2022)
കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്‌, തൃശൂർ, കൊല്ലം, തിരുവനന്തപുരം ( 3 ഓഗസ്റ്റ് )
കാസറഗോഡ്, വയനാട്, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ( 4 ഓഗസ്റ്റ് 2023)
2 pm,31ജൂലൈ 2022

 

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top