Kerala

കെ സി സ്റ്റോഴ്‌സിന് തീപിടിച്ചു,നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്ന് തീയണച്ചു

കോട്ടയം :പാലാ :പാലാ ടൗണിലെ കെ സി സ്റ്റോഴ്‌സിന് തീപിടിച്ചു കട ഭാഗീകമായി കത്തി നശിച്ചു.രാത്രി എട്ടുമണിയോടെയാണ് സെന്റ് തോമസ് സ്‌കൂളിന് സമീപമുള്ള മൂഴയിൽ ബിൽഡിങ്‌സിലുള്ള  പഴം ,പച്ചക്കറി കടയായ കെ സി സ്റ്റോഴ്‌സിന്(ചെട്ടിയാരുടെ കട) തീപിടിച്ചത്.ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം.ആദ്യം കമ്പ്യൂട്ടറിന്റെ ഭാഗത്ത് നിന്നാണ് തീ ഉയർന്നത്.

 

തൊട്ടടുത്തുള്ള മുൻസിപ്പൽ കൗൺസിലർ വി സി പ്രിൻസ് നാട്ടുകാരെ  അറിയിച്ചതനുസരിച്ചു നാട്ടുകാർ ചേർന്ന് തീയണക്കാൻ ഒന്നിച്ചു. ഉടനെ തന്നെ ഫയർ ഫോഴ്‌സും വന്നെത്തി.കടയിലെ കമ്പ്യൂട്ടർ പൂർണ്ണമായി തന്നെ കത്തി നശിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top