Crime

ചൂതാട്ടത്തിന്റെ പേരിൽ ഭാര്യയെ കൊന്നു; കാനഡയിൽ നിന്ന് ഇന്ത്യയിലേക്ക് കടന്ന പ്രതിയെ തേടി കേരള പൊലീസ്

തൃശൂര്‍: രണ്ടാഴ്ച മുൻപാണ് ചാലക്കുടി സ്വദേശിയെ ഡോണയെ കാനഡയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ ഭർത്താവായ ലാൽ കെ പൗലോസാണ് ഡോണയെ കൊലപെടുത്തിയത്. ചാലക്കുടി പാലസ് റോഡിൽ പടിക്കല വീട്ടിൽ സാജന്റെയും ഫ്ലോറയുടെയും മകളാണ് ഡോണ.

കൊലപാതകത്തിന് ശേഷം ലാൽ ഒളിവിൽ പോയിരുന്നു. ഇതോടെയാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന നിലയിൽ കാനഡ പൊലീസ് അന്വേഷണം ആരംഭിച്ചത്. ലാലിനെ കണ്ടെത്താനായി കനേഡിയൻ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുകയും ചെയ്‌തു.

അന്വേഷണത്തിൽ ഇയാൾ ഇന്ത്യയിലേയ്ക്കു കടന്നെന്നും ഡൽഹി എയർപോർട്ടിൽ എത്തിയതായും അന്വേഷണ ഉദ്യോഗസ്ഥർക്കു വിവരം ലഭിച്ചു. മകളുടെ കൊലയാളിയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ഡോണയുടെ കുടുംബം കേരള ഡിജിപിക്കും റൂറൽ ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top