Kerala

ടൂറിസം അമിനിറ്റി സെന്റർ തുറന്ന് കൊടുക്കാത്തത് അധികൃതരുടെ അനാസ്ഥ : സജി മഞ്ഞക്കടമ്പിൽ

 

 

പാലാ: മുൻ UDF സർക്കാർ തുടക്കം കുറിച്ച ഗ്രീൻ ടൂറിസത്തിന്റെ ഭാഗമായി പാലയുടെ നഗരഹൃദയത്തിൽ 4.5 കോടി രൂപ മുതൽ മുടക്കി കേരളാ ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്ന ടൂറിസം അമിനിറ്റി സെൻറർ തുറന്നു കൊടുക്കാതെ കാടുകയറി സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കുന്നത് അധികൃതരുടെ അനാസ്ഥമൂലം ആണെന്ന് കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.

 

നിർമ്മാണം പൂർത്തീകരിച്ചിട്ടും കരാറുകാരന് യഥാസമയം പണം നൽകാത്തതിന്റെ പേരിൽ കരാറുകാരൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നതാണ് തുറന്നുകൊടുക്കാൻ തടസ്സമായിരിക്കുന്നത് എന്നും സജി പറഞ്ഞു.രണ്ടു വർഷം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ടൂറിസം അമിനിറ്റി സെൻറർ അടിയന്തരമായി ജനങ്ങൾക്ക് തുറന്നു കൊടുക്കണമെന്നും യൂത്ത് ഫ്രണ്ട് പാലാ നിയോജക മണ്ഡലം നേതൃസമ്മേളനം പാലായിൽ ഉദ്ഘാടനം ചെയ്ത് കൊണ്ട് അദ്ധേഹം ആവശ്യപ്പെട്ടു.യൂത്ത് ഫ്രണ്ട് പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ഷിനു പാലത്തിങ്കൽ അധ്യക്ഷത വഹിച്ചു.കേരള കോൺഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ്ജ് പുളിങ്കാട് മുഖ്യപ്രസംഗം നടത്തി.

 

യൂത്ത് ഫ്രണ്ട് നേതാക്കളായ ലിറ്റോ പാറേക്കാട്ടിൽ, ഡിജു പടിഞ്ഞാറകത്ത്, അമൽ ടോം ജോസ് , സന്തോഷ് വള്ളോംകുഴിയിൽ, സിബി നെല്ലിക്കുഴിയിൽ, നോയൽ ലൂക്ക്, ജസ്റ്റ്യൻ പാറപ്പുറത്ത്, മെൽബിൻ പറമുണ്ട, അനൂബ് താന്നിക്കൽ, തോമസുകുട്ടി ആണ്ടുക്കുന്നേൽ, ടോം ജോസഫ്, ജോൺസൺ കുഴിഞ്ഞാലിൽ, ജോമിൻ നരിപ്പാറ, ജോസ് വരിക്കമാക്കൽ, ഷിന്റോ വി.എൻ തുടങ്ങിയവർ പ്രസംഗിച്ചു.

 

കരാറുകാരന്റെ പ്രശ്നം പരിഹരിച്ച് പ്രസ്തുത അമിനിറ്റി സെൻറർ ജനങ്ങൾക്ക് തുറന്നു കൊടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് 12/03/2022 ശനിയാഴ്ച 10 AM ന് അമിനിറ്റി സെൻറർ കവാടത്തിൽ യൂത്ത് ഫ്രണ്ട് പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധസമരം നടത്തുന്നതിനും യോഗം തീരുമാനിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top