India

കര്‍ണാടക തെരഞ്ഞെടുപ്പ്; ജെഡിഎസിനായി പ്രചാരണത്തിനെത്തുക മമതയും കെസിആറും പിണറായി വിജയനും

ബെംഗളൂരു: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ ചൂടിലാണ് കര്‍ണാടക. മെയ് പത്തിന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണ പോരാട്ടം കനക്കുകയാണ്. നിരവധി താര പ്രചാരകരെയാണ് കര്‍ണാടകയിൽ പ്രതീക്ഷിക്കുന്നത്. ബെംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു എന്നിവര്‍ ജെഡിഎസിനായി പ്രചാരണത്തിനെത്തുമെന്നാണ് വിവരം.

ചന്ദ്രശേഖർ റാവുവിനെ ചിക്കബല്ലാപ്പൂർ, കോലാർ ജില്ലകളിലും കർണ്ണാടക, ആന്ധ്രാപ്രദേശ് അതിർത്തി മണ്ഡലങ്ങളായ റായ്ച്ചൂർ, യാദ്ഗിരി എന്നിവിടങ്ങളിലും പ്രചാരണം നടത്താനാണ് നീക്കം. തെരഞ്ഞെടുപ്പ് പ്രചാരണം നിയന്ത്രിക്കാൻ ജെഡിഎസ് സംസ്ഥാന പ്രചാരണ സമിതി രൂപീകരിച്ചിട്ടുണ്ട്. അടുത്തിടെ കോൺഗ്രസ് വിട്ട് ജെഡിഎസിൽ ചേർന്ന മുഖ്യമന്ത്രി ധനഞ്ജയയുടെ അധ്യക്ഷതയിൽ 21 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്.

അതേസമയം, അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം മുന്നണി രൂപീകരണ പ്രവർത്തനങ്ങളും ഇതിനൊപ്പം നടക്കുന്നുണ്ട്. ചന്ദ്രശേഖർ റാവു ബെംഗളൂരുവിലെത്തി ജെഡിഎസ് അധ്യക്ഷൻ എച്ച് ഡി ദേവഗൗഡയുമായി ചര്‍ച്ച നടത്തിയതും, കൂടാതെ മുൻ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി പശ്ചിമ ബംഗാളിൽ പോയി മമത ബാനർജിയുമായും ചർച്ചകൾ നടത്തിയതും പസ്പര സഹകരണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ആയിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാന തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുമെന്ന് അന്ന് തന്നെ മമത ഉറപ്പ് നൽകിയിരുന്നു. അതുകൊണ്ടുതന്നെ മമത ജെഡിഎസിന് വേണ്ടി പ്രചാരണത്തിനെത്തും.

മെയ് എട്ടിന് പരസ്യ പ്രചാരണം അവസാനിക്കുന്നത് കണക്കിലെടുത്ത് മെയ് ആദ്യവാരം തന്നെ ഇരു നേതാക്കളെയും ക്ഷണിച്ച് പ്രചാരണത്തിൽ പങ്കെടുപ്പിക്കാനാണ് നീക്കം. അതേസമയം കർണാടകയിലെ മൂന്ന് മണ്ഡലങ്ങളിൽ ജെഡിഎസ് സിപിഎമ്മിനെ പിന്തുണക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കേരള മുഖ്യമന്ത്രി പിണറായി വിജയനെയും പ്രചാരണത്തിനെത്തിക്കാൻ ആലോചന നടക്കുന്നുണ്ട്. 2018-ൽ സംഭവിച്ചതുപോലെ ജെഡിഎസിനോ കോൺഗ്രസിനോ കേവല ഭൂരിപക്ഷം ലഭിക്കാതെ പോയാലോ നേടിയാലോ അതിന്റെ നിര്‍ണായക പങ്ക് ജെഡിഎസിന് തന്നെ ആയിരിക്കും. അതുകൊണ്ടുതന്നെ ജെഡിഎസിന് ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top