Kerala

പാലാ തൃക്കയിൽ കടവ് നിവാസികൾ സഞ്ചാര സ്വതന്ത്ര്യമില്ലാതെ ത്രിശങ്കുവിൽ

കോട്ടയം :പാലാ മുനിസിപ്പാലിറ്റിയിലെ തൃക്കയിൽ കടവ് നിവാസികൾക്ക്‌ സഞ്ചാര സ്വാതന്ത്ര്യം പോലുമില്ല.കാരണം നാടുമായി ബന്ധപ്പെടാനുള്ള ആകെയുള്ള ഒരു വഴി ചെളിക്കുളമായി കിടക്കുന്നു.ഈ വഴി നിങ്ങളൊക്കെ ഒന്ന് കണ്ടേ.ഇതിലൂടെ എങ്ങനെ ഞങ്ങൾ സഞ്ചരിക്കും.പാലാ മുൻസിപ്പൽ ആഫീസിൽ നിന്നും ഒരു കിലോ മീറ്റർ മാത്രമല്ലേ ഇവിടേയ്ക്ക് ഉള്ളൂ.ഞങ്ങൾക്ക് ഒരു അസുഖം വന്നാൽ ഞങ്ങൾ എങ്ങനെ ആശുപത്രിയിൽ പോകും.ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഞങ്ങളുടെ കുട്ടികൾക്ക് പെട്ടെന്ന് അസുഖമുണ്ടായപ്പോൾ വിളിച്ചിട്ടു കാറോ.,ഓട്ടോ റിക്ഷയോ ഒന്നും വന്നില്ല .തൃക്കയിൽ കടവാണോ എങ്കിൽ ഞങ്ങളില്ല എന്നാണ് ഓട്ടോ  റിക്ഷാ ക്കാർ പോലും പറയുന്നത്.

പാലാ വികസനത്തിന് പേര് കേട്ട നാടാണ് എന്നാണ് പാലായ്ക്കു പുറത്ത് പ്രചരിക്കുന്നത്.പക്ഷെ അധികാരികളുടെ മൂക്കിന് താഴെ താമസിക്കുന്ന നാൽപതോളം കുടുംബങ്ങളാണ് ഇരഗതിയും ,പരഗതിയുമില്ലാതെ നട്ടം തിരിയുന്നത്.ഞങ്ങളെ ഈ അവസ്ഥയിൽ കൊണ്ടെത്തിക്കാൻ ഞങ്ങളെന്തു തെറ്റ് ഇവരോട് ചെയ്തു എന്നാണു വീട്ടമ്മമാർ ചോദിക്കുന്നത്.ഇവിടെ ഒരു അമ്പലവും ,സെമിനാരിയുമുണ്ട്.മത സ്ഥാപനങ്ങളോട് ഇവരെല്ലാം ബഹുമാനം പുറമെ  നടിക്കുന്നുണ്ട്.പക്ഷെ ആ ബഹുമാനമെല്ലാം വെറും നാട്യമാണ്‌ എന്നാണു നാട്ടുകാർ പറയുന്നത്.

 

ഏകദേശം 200 മീറ്ററോളമുള്ള തൃക്കയിൽ കടവ് റോഡിൽ ഇന്നലെ പാറമക്ക് ഇറക്കി സഞ്ചാര യോഗ്യമാക്കി എന്നൊരു വാർത്ത പടച്ചുണ്ടാക്കി.എന്നാൽ മാധ്യമ പ്രവർത്തകരെ ഞങ്ങൾ ഇങ്ങോട്ട് ക്ഷണിക്കുകയാണ്.ഈ വാർത്തയിൽ സത്യമുണ്ടോ എന്ന് പൊതു സമൂഹം അറിയേണ്ടേ.പാറ മക്ക് കുറച്ചു വിതറിയിട്ടു അവർ പോയി.,ചെളിക്കുളത്തിനു ഒരു മാറ്റവും വന്നിട്ടില്ല.ഇതിലെ സഞ്ചരിക്കാനും പറ്റുന്നില്ല പൊതു സമൂഹം ഈ തട്ടിപ്പുകൾ അറിയണം എന്ന് നാട്ടുകാർ ഒന്നടങ്കം പറയുന്നു.ഇപ്പോൾ  ഞങ്ങൾ പോകുന്നത് ക്രിസ്തു ജ്യോതി ധ്യാന കേന്ദ്രത്തിന്റെ റോഡിലൂടെ വളഞ്ഞാണ്.ഒന്നരയടി വീതിയുള്ള ഒരു പാലത്തിലൂടെ വേണം സാഹസികമായി  കടന്നു പോകാൻ .ഊരുറപ്പിച്ചു ഞങ്ങളെങ്ങനെ ഈ ദുർഘട വഴിയിലൂടെ യാത്ര ചെയ്യും.കുട്ടികൾ പഠിക്കാൻ പോകുന്നതും ,പ്രായമായവർ ഞായറാഴ്ച കുർബാനയ്ക്കു പോകുന്നതും ഈ ഒന്നരയടി പാലത്തിലൂടെയാണ്.വീണ്ടും വലിയൊരു അപകടത്തിലേക്കാണ് തൃക്കയിൽ കടവ് നിവാസികൾ നീങ്ങുന്നത്.

ഇപ്പോളാണ് മഴ തുടങ്ങിയത്.മാർച്ച് മാസത്തിലെ തെളിഞ്ഞ കാലാവസ്ഥയിൽ ടാറിങ് ജോലി തുടങ്ങിയതാണ്.അപ്പോൾ ഈ നാട്ടുകാരൻ  പോലുമല്ലാത്ത ഒരാൾ റോഡ് പൊക്കിയാൽ അടുത്ത പറമ്പിൽ വെള്ളം കയറുമെന്നു പറഞ്ഞു ഒരു പരാതി കൊടുത്തപ്പോൾ ഉടൻ തന്നെ നഗരസഭാ നിർമ്മാണ ജോലികൾ നിർത്തി വയ്ക്കുകയായിരുന്നു.ഇത്രയും പെട്ടെന്ന് ആഘാത പഠനം നടത്താതെ നിർമ്മാണ ജോലികൾ നിർത്തി വച്ചത് ആരെ സഹായിക്കാനാണ്.ഏതായാലും ഞങ്ങളെ സഹായിക്കാനല്ല  എന്നാണു നാട്ടുകാരുടെ ഭാഷ്യം.ഇതിലൊക്കെ ഗൂഢ ഉദ്ദേശ ലക്ഷ്യങ്ങളുണ്ട്.മഴ വരുന്നത് വരെ നിർമ്മാണ ജോലികൾ നീട്ടിയിട്ട് മഴയെ പഴിച്ചിട്ടു എന്ത് കാര്യമെന്നാണ് എസ് എൻ ഡി പി പ്രവർത്തകനായ ശശി ചേട്ടൻ കോട്ടയം മീഡിയായോട് ചോദിച്ചത്.ഞങ്ങൾ സമാധാന പ്രിയരാണ് അതാണോ ഞങ്ങളുടെ ദൗർബല്യം വീട്ടമ്മമാർ ഒന്നടങ്കം ചോദിക്കുന്നു.തൃക്കയിൽ കടവ് റോഡിലെ “ചെളി” മുൻസിപ്പൽ അധികാരികൾക്ക് സമർപ്പിക്കുന്ന “ചെളി സമ്മാൻ യാത്ര” തങ്ങൾ സംഘടിപ്പിക്കുമെന്ന് നാട്ടുകാർ പറഞ്ഞു.

 

സഞ്ചരിച്ചു കൊണ്ടിരുന്ന റോഡ് ചെളിക്കുളമായി: സഞ്ചാര സ്വാതന്ത്യം നിഷേധികപ്പെട്ട പാലാ തൃക്കയിൽ കടവ് റോഡിലെ 40 കുടുംബങ്ങൾ(വീഡിയോ)

 

 

 

അതേസമയം മുൻസിപ്പൽ ചെയര്മാനും ,വാർഡ് കൗൺസിലർ ബിന്ദു മനുവും ഇതേ കുറിച്ച് കോട്ടയം മീഡിയയോട് പ്രതികരിക്കുകയുണ്ടായി.തൃക്കയിൽകടവ് നിവാസികളുടെ യാത്ര ക്ലേശം ഉടൻ തന്നെ പരിഹരിക്കണമെന്നാണ് നഗരസഭ തീരുമാനിച്ചിട്ടുള്ളത്.കനത്ത മഴ തുടരുന്നതാണ് ടാറിങ് ജോലികൾക്കു പ്രതികൂലമായി വന്നു ഭവിച്ചിട്ടുള്ളത്.അതുകൊണ്ടു തന്നെ ഇന്നലെ പാറമക്ക് ഇറക്കി താൽക്കാലിക സഞ്ചാരത്തിനുള്ള സൗകര്യം ഒരുക്കുകയാണുണ്ടായത്.ഇന്നും പാറമക്ക് ഇറക്കി താൽക്കാലിക സഞ്ചാര സൗകര്യം ഒരുക്കാനുള്ള സംവിധാനം ഉണ്ടാക്കും.മഴ മാറിയാലുടൻ തന്നെ യുദ്ധകാല അടിസ്ഥാനത്തിൽ തൃക്കയിൽ കടവ് റോഡിന്റെ നിർമ്മാണ ജോലികൾ ആരംഭിക്കുമെന്ന് ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കരയും ,കൗൺസിലർ ബിന്ദു മനുവും അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
$(".comment-click-15516").on("click", function(){ $(".com-click-id-15516").show(); $(".disqus-thread-15516").show(); $(".com-but-15516").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });