Kerala

ഒരു മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ അമ്പത്തിയാറുകാരന്റെ വൃക്കയിൽ നിന്ന് നീക്കം ചെയ്തത് 206 കല്ലുകൾ

നൽഗൊണ്ട :ഒരു മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ അമ്പത്തിയാറുകാരന്റെ വൃക്കയിൽ നിന്ന് നീക്കം ചെയ്തത് 206 കല്ലുകൾ. വേദന വരുമ്പോൾ നാട്ടിലെ ഡോക്ടർ മരുന്ന് നൽകിയിരുന്നെങ്കിലും പൂർണമായി ആശ്വാസം ലഭിച്ചിരുന്നില്ല. ദൈനംദിന ജീവിതത്തെ ബാധിക്കുന്ന തരത്തിൽ വേദന തുടർന്നതോടെയാണ് വിദഗ്ധ ചികിത്സ തേടിയത്. വിദഗ്ധ പരിശോധനയിലാണ് കല്ലുകൾ കണ്ടെത്തിയത്. അൾട്രാ സൗണ്ട് സ്‌കാൻ ഉൾപ്പെടെ വിവിധ പരിശോധനയിൽ വൃക്കയുടെ ഇടതുഭാഗത്ത് ഒന്നിലധികം കല്ലുകൾ കണ്ടെത്തുകയായിരുന്നു.

ഹൈദരാബാദ് നൽഗോണ്ട സ്വദേശിയായ വീരമല്ലയുടെ വൃക്കയിൽ നിന്നാണ് കല്ലുകൾ നീക്കം ചെയ്തത്. ഹൈദരാബാദിലാണ് കീഹോൾ ശസ്ത്രക്രിയ നടന്നത്. അവയർ ഗ്ലെനീഗിൾസ് ഗ്ലോബൽ ഹോസ്പിറ്റലിലെ ഡോക്ടർമാരാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം വീരമല്ല സുഖംപ്രാപിച്ചുവരുന്നതായി ഡോക്ടർമാർ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top