Politics

തിരുവന്തപുരത്തെ മാധ്യമങ്ങളുടെ വായടപ്പിച്ച കെ സുധാകരന് അണികളുടെ അവാർഡ് നേരത്തെ ലഭിച്ചു :ഇപ്പോൾ മനോരമ അവാർഡും

കോട്ടയം : തിരുവന്തപുരത്തെ മാധ്യമ പ്രവർത്തകരുടെ വായടപ്പിച്ചു അണികളുടെ ജനകീയ അവാർഡ് നേടിയ കെ പി സി സി പ്രസിഡണ്ട് കെ സുധാകരന് ഇപ്പോൾ മനോരമ അവാർഡും ലഭിച്ചതോടെ അണികളാകെ സുധാകരൻ ചേരിയിലായി.പുതിയ നേതൃത്വത്തിന്റെ വരവോടെ വിസ്മൃതിയിലാ ഉമ്മൻ ചാണ്ടി ,രമേശ് ചെന്നിത്തല ഗ്രൂപ്പുകൾക്ക് നിലനിൽ പ്പ് ഭീഷണിയിലാവുകയാണ് കെ സുധാകരന്റെ ഇപ്പോഴത്തെ ജനപ്രിയത.

 

 

തിരുവന്തപുരത്തെ പത്രക്കാരുടെ മുൻപിൽ ചൂളാതെ ധീരജ് വധത്തിലെ പ്രതികളെന്ന് ആരോപിച്ചവർക്കു നിയമസഹായം ലഭ്യമാക്കുമെന്ന് പറഞ്ഞ കെ സുധാകരനിൽ തങ്ങളുടെ ഭാവി നായകനെയാണ് കോൺഗ്രസ് അണികൾ കാണുന്നത്.ഒമൈക്രോൺ നിയന്ത്രണങ്ങൾ നീങ്ങി കഴിഞ്ഞാൽ ഉടൻ തന്നെ കെ സുധാകരന് ഇടുക്കിയിലെ അഞ്ച് നിയോജക മണ്ഡലം കേന്ദ്രങ്ങളിലും വൻ സ്വീകരണം നൽകാനും ജില്ലാ നേതൃത്വം പ്ലാൻ ഇടുന്നുണ്ട്.ഇടുക്കി ,തൊടുപുഴ,പീരുമേട് ഉടുമ്പൻചോല ,ദേവികുളം എന്നിവിടങ്ങളിൽ  അണികളെ ഇളക്കി മറിച്ചുള്ള യോഗങ്ങളിലൂടെ സംസ്ഥാനത്തിലാകെയുള്ള അണികൾക്കും ,നിക്ഷ്പക്ഷ മതികൾക്കും ഇടുക്കിയിലെ   കോൺഗ്രസ് നേതൃത്വം നൽകുന്ന സന്ദേശം ., ഭാവി കേരളത്തിന്റെ നായകൻ കെ സുധാകരൻ തന്നെ എന്നായിരിക്കും.

അടുത്ത ലോകസഭാ തെരെഞ്ഞെടുപ്പിനോട് ചേർന്ന് തന്നെ ജോസ് കെ മാണിയെയും പാർട്ടിയെയും യു  ഡി എഫ് ക്യാമ്പിലെത്തിക്കാനും സുധാകരനും ,വി ഡി സതീശനും നീക്കമുണ്ട്.അതവർ പല സുഹൃത് വേദികളിലും തുറന്നു പറഞ്ഞിട്ടുമുണ്ട്.വേണ്ടത്ര ആലോചനയില്ലാതെയാണ് ജോസ് വിഭാഗത്തെ പുറത്താക്കിയതെന്നാണ് ഇവരുടെ നിഗമനം.എം പി ആയിരുന്നപ്പോൾ ജോസ് കെ മാണിയുമായി സൗഹാർദ്ദത്തിലായിരുന്നു കെ സുധാകരൻ. ഇവർ യു  ഡി എഫുമായി സഹകരിക്കാൻ തീരുമാനിച്ചാൽ ജോസഫ് ഗ്രൂപ്പിന്റെയും ,മാണി സി കാപ്പന്റെയും നിലപാടുകൾക്ക് പിന്നീട് യു  ഡി എഫ് നേതൃത്വം ചെവി കൊടുക്കാൻ വഴിയില്ല.ഇപ്പോൾ എൽ ഡി എഫിലാണെങ്കിലും ജോസ് വിഭാഗം പൊതുവെ അസംതൃപ്തരാണ്.ആറ് കോർപ്പറേഷൻ ആണ് ലഭിച്ചത്. പിന്നീട് ഒരു കോർപ്പറേഷനും കൂടി ലഭിക്കുമെന്ന് അറിയിച്ചിരുന്നതെങ്കിലും അത് എൽ ഡി എഫ് കൂടുമ്പോൾ ചോദിക്കാൻ ആർക്കും ധൈര്യമില്ല.  ലഭിച്ചതാകട്ടെ പലതും കീടനാശിനി കോർപ്പറേഷനുകളാണ് എന്നതാണ് യാഥാർഥ്യം.നല്ല കോർപ്പറേഷനുകൾ എല്ലാം സിപിഎം വീതിച്ചെടുത്തു.ജോസ് കെ മാണിയെ മാത്രം പരിഗണിക്കുന്ന നടപടികളാണ് അവർ തുടരുന്നത്.

 

മന്ത്രി സ്ഥാനം ലഭിച്ചെങ്കിലും,അതിലും കടുത്ത നിയന്ത്രണങ്ങളാണുള്ളത്.യു  ഡി എഫിലേതു പോലെ വകുപ്പ് സ്വന്തം സാമ്രാജ്യമാക്കാൻ സിപിഎം നേതൃത്വം അനുവദിച്ചിട്ടില്ല.എല്ലാത്തിന്റെയും റിമോട്ട് എ കെ ജി സെന്ററിൽ നിന്ന് തന്നെയാണുള്ളത്.ഗണേഷ് കേരളാ കോൺഗ്രസിനെ പിളർത്തിയത് മറ്റു ഘടക കക്ഷികൾക്കുമുള്ള മുന്നറിയിപ്പാണ്.മര്യാദക്ക് നിന്നില്ലെങ്കിൽ പിളർത്തും എന്ന സന്ദേശമാണ് ഇതിലൂടെ സിപിഎം ഘടക കക്ഷികൾക്ക് നൽകുന്നത്.പത്തനാപുരം എം എൽ എ ആയ ഗണേശ് കുമാർ കൊട്ടാരക്കരയിൽ എം എൽ എ ആഫീസ് തുറന്നതു സിപിഎം നു വളരെ ക്ഷോഭമുണ്ടാക്കിയിട്ടുണ്ട്.ഇന്നും കേരളാ കോൺഗ്രസ് ബി ക്കു കൊട്ടാരക്കരയിൽ മോശമല്ലാത്ത ജന പിന്തുണയുമുണ്ട്.ഭാവിയിൽ ഇദ്ദേഹം യു  ഡി എഫുമായി സഹകരണം മുന്നിൽ കണ്ടാണ് ഉഷ മോഹൻദാസിന്റെ വച്ച് സിപിഎം  പിളർപ്പ് സാധിതമാക്കിയത്.

 

ഇതേസമയമാണ് മനോരമാ  ന്യൂസ് ചാനലിന്റെ ‘ന്യൂസ് മേക്കര്‍ 2021’ പുരസ്‌ക്കാരം  കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ നേടിയതെന്നതും രാഷ്ട്രീയ  സാഹചര്യങ്ങളും കൂട്ടി വായിക്കേണ്ടതായി  വരും .ഇതാദ്യമായാണ് ഒരു കോണ്‍ഗ്രസ് നേതാവ് മനോരമയുടെ ന്യൂസ് മേക്കര്‍ പുരസ്‌ക്കാരം നേടുന്നത്. ഇതിൽ മനോരമയുടെ താൽപ്പര്യങ്ങളും ഒളിഞ്ഞിരിപ്പുണ്ട്.പത്രം വളരാനും ,പരസ്യം ലഭിക്കാനും കോൺഗ്രസ് ഭരണമാണ് നല്ലതെന്നു മനോരമയ്ക്ക് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല.അവരും കോൺഗ്രസ് അണികളുടെ പൾസ് മനസിലാക്കിയാണ് അവാർഡ് തീരുമാനിച്ചിട്ടുള്ളത്.തിരുവനന്തപുരത്തെ മാധ്യമ പ്രവർത്തകരെ വാക്കിൽ കുരുക്കിയ സുധാകരന് അണികളുടെ ഇടയിൽ വീരപരിവേഷം ആണുള്ളതെന്നു മനസിലാക്കി തന്നെയാണ് മനോരമയും ഓടുന്ന പട്ടിക്ക് ഒരു മുഴം മുൻപേ അവാര്ഡുമായി ഓടിയത് .ഒന്നും കാണാതെ നമ്പൂതിരി കുളത്തിൽ ചാടുകില്ലല്ലോ.

 

മനോരമ ന്യൂസ് പ്രേക്ഷകരുടെ ഇടയില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് കെ.സുധാകരന്‍ മുന്നിലെത്തിയത്. കിറ്റക്‌സ് എംഡി സാബു എം ജേക്കബ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി, എംഎസ്‌എഫ് വനിതാ വിഭാഗമായ ഹരിതയുടെ മുന്‍ നേതാക്കള്‍ എന്നിവരാണ് അന്തിമ പട്ടികയില്‍ ഇടം പിടിച്ചത്.സിനിമാ സംവിധായകന്‍ സിദ്ദിഖ് ആണ് ന്യൂസ് മേക്കര്‍ 2021 പുരസ്‌ക്കാര പ്രഖ്യാപനം നടത്തിയത്. വിവാദങ്ങളെ ഭയക്കാതെയും തന്റെ ഇമേജ് നോക്കാതെയും അണികളെ നയിക്കുന്ന നേതാവാണ് കെ.സുധാകരന്‍ എന്ന് സിദ്ദിഖ് അഭിപ്രായപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top