Politics

പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് മാറ്റിവച്ചു

ന്യൂഡല്‍ഹി: പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് മാറ്റിവച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവലോകന യോഗത്തിലാണ് തീരുമാനം. ഫെബ്രുവരി 20ലേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിയിരിക്കുന്നത്. പതിനാലാണ് തെരഞ്ഞെടുപ്പ് നടത്താന്‍ ആദ്യം തീരുമാനിച്ചത്.

തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു.ഗുരു രവിദാസ് ജയന്തിയുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ നടക്കുന്നത് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top