Crime

യുവാവിനെ കൊലപ്പെടുത്തി കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിലിട്ട സംഭവത്തിനു പിന്നില്‍ ലഹരി സംഘങ്ങള്‍ക്കിടയിലെ കുടിപ്പകയെന്ന് കോട്ടയം എസ്.പി ഡി.ശില്‍പ

കോട്ടയം :യുവാവിനെ കൊലപ്പെടുത്തി കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിലിട്ട സംഭവത്തിനു പിന്നില്‍ ലഹരി സംഘങ്ങള്‍ക്കിടയിലെ കുടിപ്പകയെന്ന് കോട്ടയം എസ്.പി ഡി.ശില്‍പ. ഗുണ്ടാ ലിസ്റ്റില്‍പ്പെട്ട കെ.ടി ജോമോനാണ് (40) കൊല നടത്തിയത്. എതിരാളികളുടെ താവളം കണ്ടെത്താനാണ് ചെയ്‌തെന്ന് പ്രതി പോലീസിന് മൊഴി നല്‍കി. ജില്ലയില്‍ മേധാവിത്വം ഉറപ്പിക്കാന്‍ വേണ്ടിയാണ് കൊല നടത്തിയത്. ഗുണ്ടയായ സൂര്യന്റെ സംഘം ജോമോന്റെ സംഘത്തെ മര്‍ദിച്ചിരുന്നു. ഷാന്‍ ബാബുവിനെ കൊലപ്പെടുത്തിയത് സൂര്യനുമായി സൗഹൃദമുണ്ടായിരുന്നത് കൊണ്ടാണെന്നും കോട്ടയം എസ്.പി ഡി.ശില്‍പ വ്യക്തമാക്കി.

Ad

ഷാന്‍ ബാബുവിനെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് ജോസ് മോന്‍ പോലീസിനോട് പറഞ്ഞു. മുഖത്തും ശരീരത്തും മര്‍ദിച്ച പാടുകള്‍ ഉണ്ടായിരുന്നതായും എസ്.പി ഡി.ശില്‍പ വ്യക്തമാക്കി. അതിരാവിലെ ഷാന്‍ ബാബുവിന്റെ മൃതദേഹം തോളിലേറ്റി ജോമോന്‍ വരുന്നത് പോലീസ് കണ്ടിരുന്നു. തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിയ പ്രതി മൃതദേഹം നിലത്തിട്ടു. ശേഷം താന്‍ ഇയാളെ കൊലപ്പെടുത്തിയെന്ന് പോലീസിനോട് പറഞ്ഞു. ഉടന്‍ പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. വിശദമായ ചോദ്യംചെയ്യല്‍ തുടരുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top