Kerala

ഇന്നസെൻ്റിൻ്റെ ഹൃദയം ,ശ്വാസകോശം എന്നിവയുടെ പ്രവർത്തനം യന്ത്രസഹായത്തോടെ

 

കൊച്ചി: ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടനും മുൻ ചാലക്കുടി എം.പിയുമായ ഇന്നസെൻ്റിൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു.

ഹൃദയം ,ശ്വാസകോശം തുടങ്ങിയവയുടെ പ്രവർത്തനം ഇപ്പോൾ യന്ത്രസഹായത്തോടെയാണ് നടക്കുന്നത്.ഇ.സി.എം.ഒ സഹായത്താലാണ് ഇന്നസെൻ്റ് ഇപ്പോൾ ഉള്ളതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.മാർച്ച് മൂന്നിനാണ് കാൻസർ മൂലമുള്ള ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇന്നസെൻ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top