പാലാ: രാമപുരം: പാലാ എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ ബി. ആനന്ദരാജും പാർട്ടിയും നടത്തിയ പെട്രോളിംഗിനിടെ മീനച്ചിൽ താലൂക്കിൽ രാമപുരം വില്ലേജിൽ കുറിഞ്ഞി കരയിൽ പാലാ-തൊടുപുഴ റോഡിൽ കുറിഞ്ഞി ജംഗ്ഷനിൽ വടക്ക്-കിഴക്ക് വശം സ്ഥിതി ചെയ്യുന്ന കൊല്ലപ്പള്ളിശ്രീകൃഷ്ണ കൂൾബാർ എന്ന സ്ഥാപനത്തിന്റെ പ്രവേശന മുറി കഴിഞ്ഞിട്ടുള്ള തൊട്ടടുത്ത മുറിയിൽ വച്ച് അനധികൃത മദ്യ വിൽപ്പന നടത്തിയ കുറ്റത്തിന് മീനച്ചിൽ താലൂക്കിൽ രാമപുരം വില്ലേജിൽ കുറിഞ്ഞി കരയിൽ കൊടൂർ വീട്ടിൽ കുട്ടപ്പൻ മകൻ കെ.കെ തങ്കച്ചൻ (56/2021) എന്നയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തു.


തൊണ്ടി ആയി ടിയാൻ്റ പക്കൽ നിന്നും 2.800 ലിറ്റർ IMFL ലും മദ്യം വിറ്റ വകയിൽ കണ്ടെടുത്ത 1200 രുപ തൊണ്ടി മണി ആയും കണ്ടടുത്തു .ഈ കേസ് പാലാ എക്സൈസ് റേഞ്ച് ഓഫീസിലെ അബ്കാരി CRN0: 122/2021 ആയി സെക്ഷൻ 55 (i) of Kerala abkari Act 1 of 1077 പ്രകാരം മദ്യം വിൽപ്പന നടത്തിയ കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു. പാർട്ടിയിൽ CEOമാരായ റ്റോബിൻ അലക്സ്, സാജിദ് പി. എ, PO(g) റ്റി. അജിത്ത് എന്നിവർ പങ്കെടുത്തു.


