പാലാ: പാലാ മുൻസിപ്പാലിറ്റിയിലെ ജനപക്ഷം നേതാവ് ബി.ജെ.പിയിൽ ചേർന്നതായി കോട്ടയം മീഡിയയിൽ വന്ന വാർത്ത തെറ്റിദ്ധാരണാ ജനകമായ കാര്യങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നതെന്ന് ജനപക്ഷം പാലാ നിയോജക മണ്ഡലം പ്രസിഡൻ്റ് സജി എസ് തെക്കേൽ അറിയിച്ചു.

ആർക്കും ഏത് രാഷ്ടീയ പാർട്ടിയിലും ചേരാം പക്ഷെ താൻ പ്രവർത്തിക്കാത്ത രാഷ്ട്രീയ പാർട്ടിയായ ജനപക്ഷത്തിൽ നിന്നും ബി.ജെ.പിയിലേക്ക് ചേർന്നു എന്നത് വാസ്തവ വിരുദ്ധമാണ്. ഞങ്ങളാരും ഇങ്ങനെയൊരാളെ ഒരു പാർട്ടി കമ്മിറ്റിയിലും കാണുകയോ ,സഹകരിക്കുകയോ ചെയ്തിട്ടില്ല. വഴിയെ പോകുന്നവരെ പാർട്ടിയിൽ ചേർത്തിട്ട് അവർ ജനപക്ഷത്ത് നിന്ന് വന്നവരാണെന്ന് അവകാശപ്പെടുന്നത് ബി.ജെ.പി ക്ക് ഭൂഷണമല്ലെന്നും, ഇത്തരം വില കുറഞ്ഞ പ്രചാരണങ്ങൾ അവർക്ക് തന്നെ തിരിച്ചടിയാകുമെന്നും സജി എസ് തെക്കേൽ പറഞ്ഞു.

