Crime

ഉപയോഗിക്കാത്ത കെ എസ് ആർ ടി സി ബസ്സിനുള്ളിൽ തൂങ്ങി മരിച്ചു

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസിനുള്ളില്‍ ഒരാള്‍ തൂങ്ങിമരിച്ച നിലയില്‍. തിരുവനന്തപുരം ഈഞ്ചക്കല്‍ കെഎസ്ആര്‍ടിസി യാര്‍ഡിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. 45 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം. ഉപയോഗിക്കാത്ത വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലത്തെ ബസിനുള്ളിലാണ് മൃതദേഹം കണ്ടത്. ഒഴിഞ്ഞു കിടക്കുന്ന ഉപയോഗിക്കാത്ത ബസ്സുകളില്‍ യാചകരും മദ്യപന്‍മാരും രാത്രിയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് കയറിക്കൂടുന്നത് പതിവാണ്. ഇത്തരത്തില്‍ കയറിയ ആരെങ്കിലുമായിരിക്കുമെന്നാണ് സൂചന. തമ്പാനൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ നടത്തുന്നു. നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേയ്ക്കു മാറ്റും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top