മുംബൈ: പരിക്കേറ്റ് പുറത്തായ ഇന്ത്യൻ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യക്ക് ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങളും നഷ്ടമാകും. ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ കണങ്കാലിന് പരിക്കേറ്റാണ് താരം പുറത്തായത്. പരിക്ക് ഭേദമാകാൻ ദിവസങ്ങളെടുക്കുമെന്നു വ്യക്തമായി. ഇതോടെയാണ് താരത്തിന്റെ ലോകകപ്പ് പ്രതീക്ഷകൾ അവസാനിച്ചത്.

ഹർദികിനു പകരം റിസർവ് അംഗമായ പേസർ പ്രസിദ്ധ് കൃഷ്ണയെ പകരക്കാരനായി ടീമിലെടുത്തു. ഇന്ത്യ അപരാജിതരായി സെമി ഉറപ്പിച്ചിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ഇനി രണ്ട് മത്സരങ്ങളാണ് ഇന്ത്യക്കുള്ളത്.
ബംഗ്ലാദേശ് ഓപ്പണര്‍ ലിട്ടന്‍ ദാസിന്റെ ഒരു ഷോട്ട് തടുക്കുന്നതിനിടെയാണ് ഹര്‍ദിക് പാണ്ഡ്യയുടെ കണങ്കാലിന് പരിക്കേറ്റത്. ഉടന്‍ തന്നെ സ്‌കാനിങ്ങിന് വിധേയനാക്കിയ പാണ്ഡ്യയെ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് മാറ്റിയിരുന്നു.

