മിനസോട്ട: തോക്ക് ഉപയോഗിച്ച് കളിക്കുന്നതിനിടെ വെടിയേറ്റ് ബാലൻ മരിച്ചു. മാർകീ ജോൺസ് (12) എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്.
മിനസോട്ടയിലെ സെന്റ് പോളിൽ ആണ് സംഭവം ഉണ്ടായത്. പിറന്നാളാഘോഷത്തിന് വീട്ടിൽ എത്തിയ കുട്ടികൾ തോക്ക് ഉപയോഗിച്ച് കളിക്കുന്നതിനിടെ ആണ് അപകടം ഉണ്ടായത്.
പതിനാലുകാരനിൽ നിന്നും അബദ്ധത്തിൽ വെടി പന്ത്രുക്കാരന് ഏൽക്കുകയായിരുന്നു.
വെടിവെച്ച 14കാരനെ ജുവനൈൽ കേന്ദ്രത്തിലേക്ക് മാറ്റിയതായും നരഹത്യ കുറ്റം ചുമത്തിയതായും സെന്റ് പോൾ പൊലീസ് അറിയിച്ചു.