Kerala

നടപ്പാത കെണിയിൽ കുടുങ്ങി വാഹനങ്ങൾക്ക് തകരാർ നിത്യസംഭവം

പാലാ: നടപ്പാത നിർമ്മാണത്തിലെ അപാകതമൂലം വാഹനങ്ങൾക്കു തകരാറുകൾ സംഭവിക്കുന്നതായി പരാതി. ഏറ്റുമാനൂർ – പൂഞ്ഞാർ ഹൈവേയിൽ കൊട്ടാരമറ്റം ഭാഗത്ത് സി പി എം ഏരിയാ കമ്മിറ്റി ഓഫീസിനു മുന്നിൽ മുതൽ കോട്ടയം ഭാഗത്തേയ്ക്കു നേരത്തെ നിർമ്മിച്ച നടപ്പാതയാണ് ദുരിതം വിതയ്ക്കുന്നത്.

ഏകീകൃതമായി അല്ലാതെയാണ് നടപ്പാതയുടെ നിർമ്മാണം. ചിലയിടങ്ങളിൽ ഉയർത്തിയും ചിലയിടങ്ങളിൽ താഴ്ത്തിയും പല വിധമാണ് നടപ്പാത. ഈ ഭാഗത്തുള്ള സ്ഥാപനങ്ങളിലേയ്ക്കു കയറുമ്പോഴും ഇറങ്ങുമ്പോഴും നടപ്പാത പല വിധമായതിനാൽ വാഹനങ്ങൾ നടപ്പാതയുടെ ഉയർന്ന ഭാഗത്ത് ഇടിച്ചു കേടുപാടുകൾ സംഭവിക്കുന്നത് നിത്യസംഭവമാണ്. ഇതു സംബന്ധിച്ചു പൊതുമരാമത്ത് അധികൃതരോട് നിരവധി പരാതികൾ പറഞ്ഞുവെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. ഇതിനാൽ ദിനംപ്രതി നിരവധി വാഹനങ്ങൾക്കു കേടുപാടുകൾ സംഭവിക്കുന്നുണ്ട്. നടപ്പാത നിർമ്മാണത്തിലെ അപാകത അടിയന്തിരമായി പരിഹരിക്കണമെന്ന് ജനകീയ സമിതി യോഗം ആവശ്യപ്പെട്ടു.

എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. ടോണി മുണ്ടനോലിയ്ക്കൽ, രാജേഷ് ഗ്രാവിറ്റി, ഷിൻ്റോ സിറിയക്, രാകേഷ് കിൻഫർ, രതീഷ്, റോയി ജേക്കബ്, ജോബി മാത്യു, വിഷ്ണു കെ ആർ, അമൽജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top