പാലാ :സെന്റ് തോമസ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 150 കുടുംബങ്ങൾക്ക് 1000 രൂപ വീതം കൊടുക്കുന്ന പദ്ധതി ഉൽഘാടനം ചെയ്തു. ജെയിംസ് പാമ്പക്കൽ എന്ന സാമൂഹിക പ്രവർത്തകന്റെ മകളുടെ വിവാഹ സൽക്കാരം 150 നിർദ്ധന കുടുംബങ്ങളിൽ നടത്തുന്നതിന്റെ ഭാഗമായിട്ട് ആണ് ഇങ്ങനെ ഒരു പരിപാടി നടത്തിയത്.


വിവാഹങ്ങൾ ധൂർത്തിനും പൊങ്ങച്ചത്തിനും ഉള്ള മാർഗമായി കാണുന്ന ഈ കാലത്ത് ഇത്തരം പ്രവർത്തികൾ പ്രശംസനീയം ആണ്. സന്തോഷ് മരിയാസദനം, ദിവ്യരക്ഷാലയം ഡയറക്ടർ പ്രിൻസ് കളപ്പുരയിൽ, അസോസിയേഷൻ പ്രസിഡന്റ് സൂസമ്മ ജോസഫ്,അഡ്വ ജോസഫ് കണ്ടത്തിൽ, കോൺഗ്രസ്സ് പ്രവർത്തകൻ സഞ്ജയ് സക്കറിയാസ് എന്നിവർ സംസാരിച്ചു.

