Kerala

തമ്മിലടിച്ച്‌ നാട്ടിൽ ഭീകരത സൃഷ്ട്ടിച്ച പാമ്പുകളെ പിടിച്ചു:എന്നിട്ടു നടന്നതെന്ത്..?

കോട്ടയം :പാലാ: നാട്ടിൽ ഭീകരത സൃഷ്ട്ടിച്ച പാമ്പുകളെ സ്നേക്ക് റെസ്‌ക്യൂവേഴ്സ് എത്തി പിടികൂടിയപ്പോൾ തെക്കുമ്മുറി ഗ്രാമത്തിനു അത് ആശ്വാസമായി.ഇന്നലെ വൈകിട്ടോടെയാണ് പാലാ മുത്തോലി പഞ്ചായത്തിലെ തെക്കും മുറി ഗ്രാമത്തിൽ  രണ്ടു പാമ്പുകൾ തമ്മിൽ ഏറ്റുമുട്ടൽ തുടങ്ങിയത്.നാട്ടിൽ അത് സംസാരമായി.ജനവാസ മേഖലകളിൽ സാധാരണ ഇങ്ങനെ പാമ്പുകൾ ഏറ്റുമുട്ടാറില്ലെങ്കിലും ഇതൊരു അസാധാരണ സംഭവമാണ് എന്ന് സ്നേക്ക് റെസ്‌ക്യൂവേഴ്സായ സിബി പ്ലാത്തോട്ടവും.,നിധിൻ സി വടക്കാനും പറഞ്ഞു.

 

 

പാമ്പുകളുടെ  കാലമായതിനാലാണ് പരിസരം മറന്നും പാമ്പുകൾ ഇങ്ങനെ പെരുമാറുന്നതെന്ന് ഇവർ പറഞ്ഞു.ഒരാളുടെ അധീനതയിൽ  സ്ഥലത്ത് മറ്റൊരാൾ വരുമ്പോൾ അധീശത്വം സ്ഥാപിക്കാനോ.,അല്ലെങ്കിൽ ഇണചേരുന്നതിന് മുന്നോടിയായി ഒരു പെൺപാമ്പിനെ കണ്ട് രണ്ടു ആൺ പാമ്പുകൾ തമ്മിലോ ആണ് ഇങ്ങനെയൊരു കിട മത്സരം നടക്കുന്നതെന്ന് ഇവർ പറഞ്ഞു.

 

തെക്കും മുറി പ്രസാദ് കമുകുംപള്ളി യുടെ വസതിക്ക് സമീപം കണ്ട പാമ്പിനെ ഉടൻ തന്നെ പിടികൂടി.തുണി സഞ്ചിയിലാക്കി.ചേര ഇനത്തിൽപെട്ട ഈ പാമ്പുകളെ അടുത്ത പഞ്ചായത്തിലെ വിജന പ്രദേശത്ത് തുറന്നു വിടുകയുണ്ടായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top