Kerala

കോവിഡ് പ്രതിരോധ വീഴ്ച:ബിജെപി ധർണ്ണ നടത്തി

 

കോട്ടയം :ബി.ജെ.പി പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പാലാ ജനറൽ ആശുപത്രിയിലെ കോവിഡ് പ്രതിരോധ വീഴ്ചയ്ക്കും അനാസ്ഥയ്ക്കും എതിരെ മണ്ഡലം ഭാരവാഹികൾ പ്രതിഷേധ ധർണ്ണ നടത്തി.

ബി. ജെ.പി ജില്ലാ പ്രസിഡന്റ് ശ്രീ. ലിജിൻ ലാൽ ധർണ്ണ ഉദ്ഘാടനം ചെയ്തു. കോവിഡ് പരിശോധകൾ കുറച്ചതും, കോവിഡ് OP യും ഓക്സിജൻ പാന്റ് ഉം കാര്യക്ഷമമല്ലാതെ പ്രവർത്തിക്കുന്നതും രോഗികളുടെ ജീവൻ വച് പന്താടുന്നതു പോലെയാണ് എന്നും അദ്ദേഹം പറഞ്ഞു. X Ray ECG കുടിവെള്ളം പാർക്കിംഗ് എന്നിവ പൂർണ്ണമായും പ്രവർത്തന ക്ഷമമാവാത്ത പക്ഷം ആശുപത്രി ഉപരോധം ഉൾപ്പെടെ സമര പരിപാടി സംഘടിപ്പിക്കും എന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് സുധീഷ് നെല്ലിക്കൻ, സംസ്ഥാന സമിതി അംഗം N.k ശശികുമാർ, ജനറൽ സെക്രട്ടറി മാരായ ബിനീഷ് ചൂണ്ടച്ചേരി, അഡ്വ. അനീഷ് ജി മണ്ഡലം ഭാരവാഹികളായ ദീപു C G, ജയൻ കരുണാകരൻ, ശുഭ സുന്ദർ, മുൻസിപ്പാലിറ്റി ജനറൽ സെക്രട്ടറി സതീഷ് ജോൺ എന്നിവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top