India

വായു മലിനീകരണം: നവംബർ 20, 21 തീയതികളിൽ ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കും

വായു മലിനീകരണത്തെ തുടർന്ന് ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാനൊരുങ്ങി സർക്കാർ. ഇതുമായി ബന്ധപ്പെട്ട് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ഐഐടി കാൺപൂരിലെ സംഘവുമായി കൂടിക്കാഴ്ച നടത്തി. നവംബർ 20, 21 തീയതികളിൽ ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാനുള്ള സാധ്യതയെക്കുറിച്ച് ചർച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച. ഡൽഹിയിലെ വായു ഗുണനിലവാര സൂചിക കുറയ്ക്കുന്നതിനായാണ് മഴ പെയ്യിക്കുന്നത്.

മേഘാവൃതമായ കാലാവസ്ഥയാണെങ്കിൽ 20നും 21നും ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കുമെന്ന് യോഗത്തിന് ശേഷം മന്ത്രി വ്യക്തമാക്കി. ‘വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ കൃത്രിമ മഴയുടെ സാധ്യതയെക്കുറിച്ച് ഐഐടി കാൺപൂർ ടീമുമായി ചർച്ച നടത്തി. ഐഐടി കാൺപൂർ യോഗത്തിൽ ഈ നിർദ്ദേശം അവതരിപ്പിച്ചു. വിശദമായ നിർദ്ദേശം സർക്കാരിന് അയയ്ക്കും. അവരുടെ അനുമതി ലഭിച്ചാൽ ഇത് സുപ്രീം കോടതിയിൽ അവതരിപ്പിക്കും,’ ഗോപാൽ റായ് പറഞ്ഞു.

വായു മലിനീകരണം രൂക്ഷമായതിനെ തുടർന്ന് നവംബർ ഒൻപത് മുതൽ 18 വരെ സ്‌കൂളുകൾക്കൾക്ക് ശൈത്യകാല അവധി പ്രഖ്യാപിച്ചിരുന്നു. ഡൽഹിയിലെ വായു മലിനീകരണത്തിന്റെ മൂന്നിലൊന്ന് ഭാഗവും അയൽ സംസ്ഥാനങ്ങളിലെ വിളവെടുപ്പിന് ശേഷമുള്ള നെൽച്ചെടി കത്തിച്ചതിന്റെ പുകയെ തുടർന്നാണെന്നാണ് വിലയിരുത്തൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top