ഇടുക്കി: തോട്ടി ഉപയോഗിച്ച് ചക്ക പറിക്കുന്നതിനിടെ ചക്ക ദേഹത്ത് വീണ് ഗൃഹനാഥൻ മരിച്ചു. സേനാപതി കാന്തിപാറ മംഗലത്ത് സജീഷ് (45) ആണ് മരിച്ചത്.
സ്വന്തം കൃഷിയിടത്തിലെ പ്ലാവില്‍ നിന്ന് ചക്ക പറിക്കുന്നതിനിടെയാണ് അപകടം.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
രാജകുമാരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഉടുമ്പൻചോല പോലീസ് മേല്‍നടപടികള്‍ സ്വികരിച്ചു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2ന് രാജാക്കാട് ക്രിസ്തുരാജ ഫെറോന പള്ളിയില്‍ നടക്കും. ഭാര്യ: സിനി (ജോസി). മകൻ: ഗോഡ് വിൻ.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)