Kerala

ചവറയിൽ സിപിഎം ആക്രമണം കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റിന്റെ വീട് അടിച്ചു തകർത്തു

ചവറയില്‍ ഇന്ന് പുലര്‍ച്ചെ വീണ്ടും അക്രമം ഉണ്ടായി. കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായായാണ് ആക്രമണം ഉണ്ടായത്. പന്‍മന ഗ്രാമപഞ്ചായത്തു പ്രസിഡന്റിന്റെയും പഞ്ചായത്തംഗങ്ങളുടെയും വീടുകള്‍ അടിച്ചു തകര്‍ത്തു. കോണ്‍ഗ്രസ് ഓഫീസിനു നേരെയും അക്രമം ഉണ്ടായി. പന്‍മന ഗ്രാമപഞ്ചായത്തു പ്രസിഡന്റ് എം.ഷെമിയുടെ വീട് അടിച്ചു തകര്‍ത്തു. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഷെമിയുടെ വീടാക്രമിച്ചത്. വീട്ടിലെ മുഴുവന്‍ ജനാലകളും തകര്‍ത്തു. ഗ്രാമപഞ്ചായത്തംഗം പന്‍മന ബാലകൃഷ്ണന്റെ വീട്ടിയും ആക്രമണം നടന്നു. ഇവിടെ വീടിന്റെ ഗേറ്റു തകര്‍ത്ത സംഘം വീടിന്റെ ജനാലകള്‍ തകര്‍ത്തു. സിറ്റൗട്ടില്‍ കിടന്ന കസേരകളും അടിച്ചു തകര്‍ത്തു.

 

പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ആക്രമണം ഉണ്ടായത്. ഗ്രാമപഞ്ചായത്തംഗം അനില്‍കുമാറിന്റെ വീടും അടിച്ചു തകര്‍ത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പന്‍മന വടുതല നെടുവിലേ വീട്ടില്‍ അരവിന്ദാക്ഷന്റെ വീടിനു നേരെയും ആക്രമണം നടന്നു. പുലര്‍ച്ചെ ഒന്നേ മുക്കാലോടെയാണ് ഇവിടെ ആക്രമണം നടന്നത്. തേവലക്കരയില്‍ കോണ്‍ഗ്രസ് ഓഫീസിനു നേരെയും ആക്രമണം നടന്നു. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് കോണ്‍ഗ്രസ് ഓഫീസിനു നേരെ ആക്രമണം ഉണ്ടായത്. ഓഫീസിന്റെ ജനാലകള്‍ അടിച്ചു തകര്‍ത്തു. അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ 10 ന് തേവലക്കരയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. തുടര്‍ന്നു പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.

Share This!…
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top