Sports

ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടി ഇന്ത്യ

കൊൽക്കത്ത: 2023 ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടി ഇന്ത്യൻ ടീം. തുടർച്ചയായ രണ്ടാം പ്രാവശ്യമാണ് ഇന്ത്യൻ ടീം ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടുന്നത്. ഇന്ത്യക്ക് ഒരു മത്സരം ബാക്കി ഇരിക്കെ ആണ് യോഗ്യത നേടിയത്. ഇന്നത്തെ മത്സരത്തിൽ പാലസ്റ്റീൻ ഫിലിപ്പീൻസിനെതിരെ നാല്  ഗോളുകളുടെ ലീഡിൽ ജയിച്ചതിനെ തുടർന്നാണ് ഇന്ത്യ ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടിയത്.ഇതോടെ അഞ്ചാം പ്രാവശ്യമാണ് ഇന്ത്യ ഏഷ്യൻ കപ്പിൽ മത്സരിക്കാൻ പോകുന്നത്.

 

ഹോംഗ് കോങ്ങ്, കംബോഡിയ, അഫ്‌ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾക്കൊപ്പം ഗ്രൂപ്പ് ഡി യിലാണ് ഇന്ത്യ നിലവിലുള്ളത്. രണ്ട് മത്സരത്തിൽ രണ്ട് മത്സരവും വിജയം നേടി ഒരു മത്സരം ബാക്കി നിൽക്കെ ഗ്രൂപ്പ്   ഇന്ത്യ  ഒന്നാം സ്ഥാനത്താണുള്ളത്.ഹോംഗ് കൊങ്ങുമായി ഇന്ന് വൈകിട്ട് 8:30 നു നടക്കേണ്ടിയിരുന്ന മത്സരം ബാക്കി നിൽക്കെയാണ് ഇന്ത്യ ഏഷ്യൻ കപ്പ് സ്വപ്നത്തിലേക്കുള്ള ആദ്യ പടി കേറിയത്.

sahal abdul samad after scoring for india in last minute

ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങളിൽ നായകൻ സുനിൽ ഛേത്രിയുടെ തോളിലേറിയാണ് ഇന്ത്യൻ ടീം ഇവിടം വരെ എത്തിയത്. 37 ആം വയസ്സിലും പോരാട്ട വീര്യം കൈവിടാതെയാണ് സുനിൽ ഛേത്രി മൂന്ന് ഗോളുകൾ നേടിയത്.അഫ്‌ഗാനിസ്ഥാനെതിരെയുള്ള കഴിഞ്ഞ മത്സരത്തിൽ മലയാളി താരം സഹൽ അബ്ദുൽ സമദാണ് ഇന്ത്യക്ക് വേണ്ടി വിജയ ഗോൾ നേടിയത്. ഇന്ന് ഹോംഗ് കൊങ്ങുമായ മത്സരം വിജയിച്ചാൽ ഇന്ത്യക്ക് ഗ്രൂപ്പ് ഡി ജോതാക്കളാവാനാകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top